Click to learn more 👇

ലാഭം കൊയ്യാൻ കൂൺ കൃഷി; പഴയ കുപ്പിയോ പിവിസി പൈപ്പോ ഉണ്ടോ? എളുപ്പത്തില്‍ ഇനി വീട്ടിലും കൂണ്‍കൃഷിചെയ്യാമെന്ന് നിര്‍മല്‍കുമാര്‍


കൂൺ കൃഷി ആരോഗ്യത്തിനും വരുമാനത്തിനും മികച്ച ഒരു മാർഗമാണ്.  

ഈ സാഹചര്യത്തിലാണ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപകനായിരുന്ന നിർമൽകുമാർ കുറഞ്ഞ ചെലവിൽ കൂൺ കൃഷി ചെയ്യുന്നത്.  

തിരുവനന്തപുരം പാപ്പനംകോട് സത്യനഗറിലെ വീട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ വസ്തുക്കളിൽ കൂൺ കൃഷി ചെയ്യുകയാണ്.  വാണിജ്യാടിസ്ഥാനത്തിലും വീട്ടാവശ്യത്തിനും ഏത് കാലാവസ്ഥയിലും കൂൺ കൃഷി ചെയ്യാമെന്ന് നിർമ്മൽകുമാർ പറയുന്നു. വീടുകളിൽനിന്ന് പാഴ്വസ്തുക്കളായി പുറന്തള്ളുന്ന പഴയ പാത്രങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, പി.വി.സി. പൈപ്പുകൾ, അടപ്പുള്ള കണ്ടെയ്നറുകൾ തുടങ്ങിയവയിൽ എളുപ്പത്തിൽചെയ്യാം. ചെലവും കുറവാണ്.

കൃഷിരീതി

 ഒരു യൂണിറ്റ് കൂൺ കൃഷിചെയ്യാൻ 300 ഗ്രാം വിത്ത് വേണം. വിത്ത് മുളപ്പിക്കാനായി ഒന്നര കിലോ ഉണങ്ങിയ വൈക്കോൽ വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കുക. വെള്ളം തോർന്നശേഷം ഫാനിന് കീഴിൽ ഒരുഷീറ്റിട്ട് വൈക്കോൽ ചെറിയനനവോടെ തോർത്തിയെടുക്കണം. ഇങ്ങനെചെയ്താൽ വൈക്കോ ൽ കൃഷിക്കുവേണ്ട ബെഡിന് പാകമാകും. ഒരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിനുള്ളിലേക്ക് ബെഡിന് പാകമാക്കിയ വൈക്കോ ൽ വെച്ചശേഷം വിത്തിടുക. അതുകഴിഞ്ഞ് കുപ്പി നന്നായി അടയ്ക്കുക. കുപ്പിയുടെ പലഭാഗങ്ങളിലായി നേർക്കുനേർ ചെറിയ ദ്വാരം ഇട്ടുകൊടുക്കുക. ആ ദ്വാരത്തിനുള്ളിൽ വെള്ളംപിടിക്കാത്ത പഞ്ഞി തിരുകിക്കയറ്റുക. എന്നിട്ട് വെയിലേൽക്കാതെ വീടിന്റെ ഏതെങ്കിലുംഭാഗത്ത് കുപ്പിവെക്കുക.

പതിനാറാംദിവസം കൂൺ മുളച്ചുതുടങ്ങും. അടുത്തദിവസം കൂൺ വിളവെടുക്കാം. ഒരു യൂണിറ്റ് കൃഷിയിൽനിന്ന് ഒന്നരക്കിലോ കൂൺ ലഭിക്കും. വിപണിയിൽ ഒരു കിലോ കൂണിന് നാനൂറുരൂപവരെ വിലയുണ്ട്. നൂറുരൂപയേ കൃഷിക്ക് ചെലവുള്ളൂ. ഒട്ടേറെ പോഷകമൂല്യങ്ങളുടെ കലവറയാണ് കൂൺ. പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകരമാണ്. കൂണിൽനിന്നും പലതരം വിഭവങ്ങളുണ്ടാക്കാം. 

കൂടുതൽ വിവരങ്ങൾക്ക്: 9349323444.




മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.