ബഹ്റായ്ച് ജില്ലയിലെ കതർനിയാഘട്ട് വന്യജീവി സങ്കേതത്തിലാണ് ആൽബിനോ ഫോണിനെ കണ്ടെത്തുന്നത്. മാൻ വിഭാഗക്കാരാണ് ആൽബിനോ ഫോണുകൾ. മുതിർന്ന മാനിനൊപ്പം നടന്നു നീങ്ങുന്ന ആൽബിനോയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പർവീൺ കസ്വാനിനെ പോലെയുള്ള ഐഎഫ്എസ് ഉദോഗ്യസ്ഥരും ചിത്രം പങ്ക് വെച്ചിട്ടുണ്ട്. ഘരിയൽ കൺസർവേഷൻ സംഘത്തിലുൾപ്പെട്ട പുൽകിറ്റ് ഗുപ്തയാണ് തിങ്കളാഴ്ച വന്യജീവി സങ്കേത്തിൽ നിന്നും ആൽബിനോയുടെ ചിത്രം പകർത്തുന്നത്
ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദ താൻ 15 വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിലൊരു മാനിനെ കണ്ടിരുന്നുവെന്ന് ട്വിറ്ററിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നു. വെള്ള നിറത്തിലാണ് ആൽബിനോ ഫോണുകൾ കാണപ്പെടുക. ചിലർ തങ്ങളുടെ കൗതുകം കമന്റായി പങ്ക് വെച്ചപ്പോൾ മറ്റ് ചിലർ ആൽബിനോകൾ നേരിടുന്ന പ്രധാന വെല്ലുവിളികളെ കുറിച്ചാണ് ആശങ്കാകുലരായത്. ശരീരത്തിന് നിറം നൽകുന്ന മെലാനിനിന്റെ വ്യതിയാനമാണ് നിറം മാറ്റത്തിന് പിന്നിലെ കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഇണചേരലിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ജീവി വർഗം കൂടിയാണ് ആൽബിനോകൾ. വെള്ള നിറത്തിലായതിനാൽ ഇവയെ പെട്ടെന്ന് തന്നെ വേട്ടക്കാർ തിരിച്ചറിയും. അതിനാൽ ഇവയെ സംരക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്നും വിദഗ്ദ്ധർ പറയുന്നു. വംശനാശ ഭീഷണി നേരിടുന്ന ഘരിയൽ, ഗംഗ ഡോൾഫിൻ, ലോങ് ബിൽഡ് വൾച്ചറുകൾ തുടങ്ങിയ അപൂർവയിനം ജീവികളുടെ വാസസ്ഥലം കൂടിയാണ് കതർനിയാഘട്ട് വന്യജീവി സങ്കേതം.
11111111
In nature exceptions are removed first. They are hard to adapt. https://t.co/Ttj1iIN747