Click to learn more 👇

'ഇതൊക്കെ എന്ത്?'; ഇരുമ്പ് വേലി നിഷ്പ്രയാസം പൊളിച്ച് കളയുന്ന മുതലയുടെ വീഡിയോ വൈറല്‍!


മനുഷ്യനിർമിത നിർമിതികൾ മൃഗങ്ങൾ നിഷ്പ്രയാസം പൊളിക്കുന്ന നിരവധി വീഡിയോകൾ ഇതിനു മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

ആ വിഭാഗത്തിലേക്ക് മറ്റൊരു വീഡിയോ കൂടി വരുകയാണ്. മൃഗങ്ങളുടെ അസാധാരണമായ നിരവധി വീഡിയോകൾ പുറത്തുവന്ന അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നാണ് ഈ വീഡിയോയും വന്നത്.

ഫ്ലോറിഡയിലെ പ്ലാസിഡയിൽ നിന്നാണ് ഈ വീഡിയോ എടുത്തത്.  റോഡിലൂടെ പോവുകയായിരുന്ന വലിയ മുതല റോഡിൽ നിന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചെങ്കിലും നീണ്ട ഇരുമ്പ് വേലികൾ കാരണം പുറത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. ഒടുവിൽ മുതല സ്വന്തം തലകൊണ്ട് ഇരുവശത്തുമുള്ള ഇരുമ്പുകമ്പികൾ വളച്ച് അക്കരെ കടക്കുന്നതാണ് വീഡിയോ.

  എന്തായാലും ആ ഇരുമ്പ് വേലി കടക്കുക അത്ര എളുപ്പമായിരുന്നില്ല എന്ന് വീഡിയോ കണ്ടാൽ അറിയാം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഇരുമ്പ് കമ്പി വളയ്ക്കാൻ മുതലക്ക് സാധിച്ചു. 

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.  വീഡിയോയ്ക്ക് താഴെ ഫ്ലോറിഡയിലെ പ്രൊഡക്ഷനുകളെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.  ഒരാൾ എഴുതി, "ഫ്ലോറിഡയിൽ നിർമ്മാണ നിലവാരം എത്ര താഴ്ന്നതാണെന്ന് നിങ്ങൾ മനസ്സിലാക്കുമ്പോൾ ഈ വീഡിയോ കൂടുതൽ അർത്ഥവത്താകുന്നു."

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.