Click to learn more 👇

തടാകത്തിൽ നീന്തിത്തുടിച്ച് മാൻഡ‍രിൻ താറാവ്; വൈറൽ വീഡിയോ കാണാം


 

വിവിധ വർണങ്ങൾ വാരിവിതറിയപോലെ മനോഹരമായ തൂവലുകളുമായി ഒരു പക്ഷി. അതാണ് മാൻഡറിൻ താറാവ്.

പല രാജ്യങ്ങളിലും പ്രണയത്തിന്റെ പ്രതീകമായാണ് ഇവയെ കണക്കാക്കുന്നത്. ഇത്തരമൊരു ആൺ മാൻഡരിൻ താറാവിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പ്രജനന കാലത്താണ് ഇവയുടെ തൂവലുകൾക്ക് ഇത്രയധികം നിറം . ഇണയെ ആകർഷിക്കാനുള്ള മാൻഡറിൻ താറാവുകളുടെ തന്ത്രമാണിത്. തടാകത്തിൽ നീന്തിത്തുടിക്കുന്ന മാൻഡരിൻ താറാവിന്റെ ദൃശ്യമാണിത്.

വിവിധ വർണങ്ങളിലുള്ള തൂവലുകളാണ് ഇവയുടെ പ്രധാന ആകർഷണം. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് ഇവയുടെ സ്വദേശം. പടിഞ്ഞാറൻ യൂറോപ്പിലും ഇവയെ കാണാറുണ്ട്. നദികളുടെയും കായലകളുടെ സമീപമുള്ള ഇടതൂർന്ന കുറ്റിക്കാടുകളിലാണ് ഇവയുടെ കൂടുതൽ സമയവും കാണപ്പെടുന്നത്. കൂടൊരുക്കുന്നത് മരങ്ങളിലാണ്. അടുത്തിടെയായി ഇവയുടെ എണ്ണം ഗണ്യമായി കുയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചെനയിലും റഷ്യയിലുമൊക്കെ ഇവയുടെ എണ്ണം കുറയാൻ കാരണം ആവാസവ്യവസ്ഥയുടെ ശോഷണമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.