എന്നാൽ എപ്പോൾ വേണമെങ്കിലും അത് നമ്മെ ആക്രമിക്കാൻ സാധ്യതയുണ്ട്. എത്രയൊക്കെ ട്രെയിൻ ചെയ്താലും അവ ചിലപ്പോൾ പെട്ടെന്ന് കയറി നമ്മളെ ആക്രമിക്കും. അത്തരത്തിലുള്ള നിരവധി സംഭവങ്ങളും വാർത്തകളിലും സോഷ്യൽ മീഡിയയിലും നമ്മൾ കാണാറുണ്ട്. ഈ ഉരഗങ്ങൾ സാധാരണയായി പതുങ്ങിയിരുന്നാണ് തന്റെ ഇരയെ പിടികൂടുന്നത്. ഇവയെ ഒരു പേടിയും ഇല്ലാത്ത നിരവധി വിദേശികളെ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന ഈ വീഡിയോ നിങ്ങളിൽ ഒരു പേടി സൃഷ്ടിച്ചേക്കും.
snagfish എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണിത്. ഇതിന് ഇതുവരെ 133,335 ലൈക്കുകൾ ലഭിച്ചു. കുട്ടിയുടെ ധൈര്യത്തെ പ്രശംസിച്ച് പലരും രംഗത്ത് വന്നിട്ടുണ്ടെങ്കിലും നിരവധി പേർ ഇങ്ങനെ ചെയ്യുന്നതിലെ അപകടം ചൂണ്ടികാണിച്ചുകൊണ്ട് വീഡിയോയ്ക്ക് എതിരെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്ക് എത്ര വിരലുകൾ ബാക്കിയുണ്ടായിരുന്നു എന്നാൽ ഒരു ഉപയോക്താവ് കമന്റ് ചെയ്തത്.