മനുഷ്യരെപ്പോലെ മൃഗങ്ങളും മാതാപിതാക്കളെ സ്നേഹിക്കുന്നു. മൃഗങ്ങൾ തങ്ങളുടെ കുഞ്ഞുങ്ങളെ വളരെ ശ്രദ്ധയോടെ പരിപാലിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് മൃഗങ്ങൾക്ക് മാതാപിതാക്കളോട് വലിയ അടുപ്പം. അവരുടെ നഷ്ടം മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും ഹൃദയഭേദകമാണ്.
ഇപ്പോൾ മരിച്ചുപോയ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന ലാംഗൂർ കുഞ്ഞ് സോഷ്യൽ മീഡിയയിൽ ആളുകൾക്ക് നൊമ്പരമാവുന്നത് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ സുശാന്ത നന്ദ, മരിച്ച അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന ഒരു കുഞ്ഞ് ലംഗൂരിന്റെ ഹൃദയഭേദകമായ വീഡിയോ പങ്കിട്ടു. അസമിലാണ് സംഭവം. ട്വിറ്ററിൽ പങ്കുവെച്ച ദൃശ്യങ്ങൾ ഏറെ വേദനിപ്പിക്കുന്നതാണ്.
“ഇത് എന്നെ ദീർഘകാലം വേട്ടയാടും. അസമിൽ ഒരു ഗോൾഡൻ ലംഗൂർ റോഡിൽ കൊല്ലപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ കുഞ്ഞ് ഇപ്പോഴും അതിന്റെ കൈയിലാണ്. കുഞ്ഞിനെ രക്ഷിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് അറിയാൻ കഴിയുന്നത്”- വീഡിയോ പങ്കുവെച്ചുകൊണ്ട് സുശാന്ത് നന്ദ പറഞ്ഞു. അമിതവേഗതയിലെത്തിയ വാഹനമിടിച്ച്ചാണ് കുഞ്ഞ് ലംഗൂരിന്റെ അമ്മ മരിച്ചത്
This will hunt me for a long long time💔💔
A Golden langur assassinated on the road in Assam. The baby still in its arm not knowing what has befallen him.
I am informed that all steps are being taken to save the baby. pic.twitter.com/iMOcEHquZw