കല്യാണം എന്ന പറയുന്നത് ഏതൊരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. അടുത്തിടെ കല്യാണ സദ്യക്കിടെ പപ്പടം വിളമ്ബിയില്ല, വിവാഹത്തിന് വിളിച്ചില്ല എന്നിങ്ങിനെ കാരണങ്ങള്‍ പറഞ്ഞു കൊണ്ട് നിരവധി കൂട്ടയടികള്‍ നടന്ന സംഭവങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത്തരത്തില്‍ ചെറിയ വിഷയങ്ങള്‍ ഊതി വീര്‍പ്പിച്ച് വലിയ പ്രശ്നങ്ങളായി മാറികയും അത് പിന്നീട് കല്യാണ ദിവസം അത് മുടങ്ങുന്ന സ്ഥിതി വിശേഷമാണുള്ളത്. ഇപ്പോള്‍ വിവാഹത്തിനിടെ നടക്കുന്ന ഒരു അടി വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. അതും കല്യാണ പന്തലില്‍ വധുവും വരനും തമ്മിലാണ് അടി നടക്കുന്നത്
പന്തലില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടെയാണ് വധുവും വരനും തമ്മില്‍ അടികൂടുന്നത്. സംഭവം ഇത്രയുള്ളൂ, ചടങ്ങിനിടെ വരന്‍ വധുവിന്റെ കവളില്‍ തൊട്ടു. എന്തോ വധുവിന് അത് ഇഷ്ടമായില്ല. വധു തിരിച്ച് വരന്റെ കവളില്‍ തോണ്ടി. എന്നാല്‍ തോണ്ടിലില്‍ വധുവിന് തന്റെ ദേഷ്യം അടക്കാന്‍ സാധിച്ചില്ല. പിന്നീട് വരന്റെ നേര്‍ക്ക് വിവാഹ പന്തലില്‍ എഴുന്നേറ്റ് ചെല്ലുകയായിരുന്നു.
ഇരുവരും തമ്മില്‍ ചെറിയ ഉന്തു തള്ളുമായി. അതിനിടെ വരനാകാട്ടെ വധുവിനെ പിടിച്ച് തള്ളി മാറ്റുകയും ചെയ്തു. വധു ദാ കിടക്കുന്നു താഴെ. ഇരുവരും അടികൂടുന്നതിനിടെ പിടിച്ച് മാറ്റാന്‍ സമീപത്തുണ്ടായിരുന്ന ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവരുടം ശ്രമം വിഫലമാകുകയായിരുന്നു. വീഡിയോ കാണാം