Click to learn more 👇

കോവിഡ് ഉത്ഭവിച്ചത് വുഹാനിലെ റക്കൂണ്‍ നായ്ക്കളില്‍ നിന്നോ? പുതിയ പഠനറിപ്പോര്‍ട്ട് പുറത്ത്


കോവിഡ് 19 ന്റെ ഉത്ഭവത്തെക്കുറിച്ച്‌ പല പഠനങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഇപ്പോഴും കുറവൊന്നുമില്ല.

ചൈനയിലെ വുഹാനിലുള്ള ലാബില്‍ നിര്‍മ്മിച്ചതാണ് നോവെല്‍ കൊറോണ വൈറസെന്ന് അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യനാടുകളിലെ മാധ്യമങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസ് ഒരു ലാബില്‍ നിര്‍മിച്ചു എന്നതിന് തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. കോവിഡ് 19 ഉത്ഭവിച്ചത് ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റിലെ റാക്കൂണ്‍ നായ്കളില്‍ നിന്നാകാന്‍ സാധ്യതയുണ്ടെന്നാണ് എന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന ഒരു പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ചൈനയിലെ വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ റാക്കൂണ്‍ നായ്ക്കളുടെ മാംസം അനധികൃതമായി വില്‍പ്പന നടത്തിയിരുന്നു. ഇവയില്‍ നിന്നാകാം മനുഷ്യരിലേക്ക് രോഗം പടര്‍ന്നതെന്നാണ് നിഗമനം. ക്രിസ്റ്റന്‍ ആന്‍ഡേഴ്‌സണ്‍,മൈക്കല്‍ വെറോബോയ്,എഡ്വേഡ് ഹോംസ് എന്നീ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് നേതൃത്വം നല്‍കിയത്.

വിപണിയില്‍ നിന്ന് ലഭിച്ച ജനിതക ശ്രേണികളുടെ പുതിയ പരിശോധിച്ചപ്പോള്‍ 2019 അവസാനത്തില്‍ നിയമവിരുദ്ധമായി വില്‍ക്കപ്പെട്ട റാക്കൂണ്‍ നായ്ക്കളില്‍ വൈറസ് ഉള്ളതായി കണ്ടെത്തി. വൈറസുകള്‍ കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞന്‍മാരില്‍ നിന്നല്ല, SARS-CoV-2 മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിച്ചപ്പോഴാണ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് എന്നതിന്റെ ഏറ്റവും ശക്തമായ തെളിവാണിത് എന്ന് വിദഗ്ധര്‍ അറ്റ്ലാന്റിക്കിനോട് പറഞ്ഞു.

ആദ്യകാല കോവിഡ് ക്ലസ്റ്ററുകളിലൊന്നായ ഹുവാനന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് ഗവേഷണ സംഘം സാംപിളുകള്‍ ശേഖരിച്ചത്. 2020 ജനുവരി, ഫെബ്രുവരി മാസത്തോടെ മാര്‍ക്കറ്റ് അടച്ചുപൂട്ടുകയും മൃഗങ്ങളെ സ്ഥലത്തും നീക്കം ചെയ്യുകയും ചെയ്യുന്നതിനുമുമ്ബ് ശേഖരിച്ച ‍സാംപിളുകളാണ് പരിശോധിച്ചത്.

കുറുക്കനോട് സാമ്യമുള്ള റക്കൂണ്‍ നായ്ക്കള്‍ കോവിഡ് രോഗത്തിന് കാരണമാകുന്ന SARS-CoV-2 ന് സമാനമായ വൈറസുകള്‍ വഹിക്കുന്നവയും അത് വ്യാപിപ്പിക്കുന്നവയുമാണ്. റാക്കൂണ്‍ നായ്ക്കളുടെ ചില ഡിഎന്‍എ സാമ്ബിളുകളില്‍ SARS-CoV-2 ടെസ്റ്ഖ് പോസിറ്റീവ് ആയിരുന്നു. റക്കൂണുകളുടേത് മാത്രമല്ല സിവെറ്റുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സസ്തനികളുടെ സാമ്ബിളുകളിലും ഈ ഫലം പൊസിറ്റീവ് ആയിരുന്നു.

എന്നാല്‍ കൊവിഡ് ബാധിച്ച റക്കൂണുകളില്‍ നിന്നോ മറ്റ് മൃഗങ്ങളില്‍ നിന്നോ ആണ് കോവിഡ് മഹാമാരിയുടെ ആരംഭം എന്ന് ഇതുവരെ സ്ഥിരീരിച്ചിട്ടില്ല. ഇതിന് സാധ്യതയുണ്ട് എന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ പഠനഫലം കൊണ്ടു മാത്രം റാക്കൂണ്‍ നായ്ക്കളാണ് കോവിഡ് മനുഷ്യരിലേക്ക് പടര്‍ത്തിയെന്ന് തെളിയിക്കാനാകില്ല. എന്നാല്‍ ഇത്തരം വന്യ മൃഗങ്ങളില്‍ നിന്നാകാം രോഗം വ്യാപിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.

അമേരിക്കയിലെ വലതുപക്ഷ വാര്‍ത്താ ഏജന്‍സികള്‍ വവ്വാലുകളില്‍ കൊറോണ വൈറസുകളെക്കുറിച്ച്‌ ഗവേഷണം നടത്തിയ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാകാം വൈറസ് പുറത്തു വന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള യുഎസ് ധനസഹായം പോലും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.