Click to learn more 👇

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച അറ്റന്‍ഡർ പിടിയില്‍


കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് വിധേയയായി അര്‍ദ്ധബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അറ്റന്‍ഡറായ വടകര മയ്യന്നൂര്‍ സ്വദേശി ശശീന്ദ്രനാണ് പിടിയിലായത്. മെഡിക്കല്‍ കോളേജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

രണ്ട് ദിവസം മുൻപ് പീഡനം നടന്നതായാണ് യുവതി മെഡിക്കല്‍ കോളേജ് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ കോഴിക്കോട് സ്വദേശിനിയാണ് അതിക്രമത്തിനിരയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി. ഈ സമയമാണ് പീഡനം നടന്നത്. യുവതി പിന്നീട് ഭര്‍ത്താവിനോടാണ് വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.