എട്ടടി പൊക്കത്തില്‍ വളര്‍ന്ന വാഴക്കുല ശ്രദ്ധേയമാകുന്നു. പ്ലാമൂട്ടുകട പോരന്നൂര്‍ കര്‍ഷക കോണ്‍ഗ്രസ് നേതാവ് പോരന്നൂര്‍ ബൈജുവിന്റെ കൃഷിയിടത്തില്‍ വിളഞ്ഞ കുലയ്ക്ക് 48 കിലോയോളം തൂക്കവുമുണ്ട്.
കഴിഞ്ഞ ദിവസമാണ് ബൈജു തന്റെ ഉടമസ്ഥതയിലുള്ള ഷാപ്പ് മൂക്കിലെ കടയില്‍ സ്വന്തം കൃഷിയിടത്തില്‍ വിളഞ്ഞ കുലയുമായി എത്തിയത്. ബൈജുവിനെക്കാള്‍ രണ്ടര അടി പൊക്കത്തിലാണ് സ്വര്‍ണമുഖിയെന്ന് വാഴക്കുല ഉണ്ടായത്. തികച്ചും ജൈവവളം ഉപയോഗിച്ച് വളര്‍ത്തിയെടുത്തതാണ് ഈ വാഴക്കുല.