Click to learn more 👇

ഇന്‍സ്റ്റഗ്രാം പരിചയം, വിവാഹ വാഗ്ദാനം; 16 കാരിയെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിച്ച്‌ പീഡനം; യുവതികളടക്കം 5 പേര്‍ പിടിയില്‍


 തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവതികള്‍ അടക്കം അഞ്ചു പേര്‍ പിടിയില്‍.

എറണാകുളം കാലടി സ്വദേശി അജിന്‍സാം, അഖിലേഷ് സാബു, ജിതിന്‍ വര്‍ഗീസ്, പൂര്‍ണിമ ദിനേഷ്, ശ്രുതി സിദ്ധാര്‍ഥ് എന്നിവരാണ് അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച അജിന്‍സാം പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡനത്തിനു ഇരയാക്കിയത്. കേസിലെ മറ്റ് പ്രതികള്‍ അജിന്‍സാമിന്റെ സുഹൃത്തുക്കള്‍ ആണ്.

കഴിഞ്ഞ 17ന് രാത്രി കാറില്‍ കളിയിക്കാവിളയില്‍ എത്തിയ അജിന്‍സാമും സുഹൃത്തുക്കളും പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോയി നെയ്യാറ്റിന്‍കരയിലെ നക്ഷത്ര ഹോ‍‍‍ട്ടലില്‍ എത്തിച്ചു. ഇവിടെ വച്ച്‌ അജിന്‍സാം പെണ്‍കുട്ടിയെ പീഡിപ്പിക്കുക ആയിരുന്നു. 18ന് വീടിനു സമീപം പെണ്‍കുട്ടിയെ എത്തിച്ച ശേഷം ഇവര്‍ മടങ്ങി.

അടുത്ത ദിവസം മുതല്‍ അജിന്‍സാമിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയതോടെ സംശയം തോന്നിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് രക്ഷിതാക്കള്‍ പാറശാല പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാലടിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. സമൂഹ മാധ്യമങ്ങളില്‍ കൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുന്ന സംഘത്തില്‍ പെട്ടവരാണ് ഇവരെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. പെണ്‍കുട്ടിക്കു സംശയം തോന്നാതിരിക്കാന്‍ ആണ് സുഹൃത്തുക്കള്‍ എന്ന വ്യാജേന യുവതികളെ പ്രതി ഒപ്പം കൂട്ടിയതെന്ന് പൊലീസ് അറിയിച്ചു. 

കോടതിയില്‍ ഹാഡരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.