Click to learn more 👇

മഹാപ്രളയത്തിന്റെ കഥ; അതിജീവനത്തിന്റെയും പ്രത്യാശയുടെയും '2018'; ട്രെയിലര്‍ പുറത്ത്


 മലയാളി ഒരിക്കലും മറക്കാനിടയില്ലാത്ത വര്‍ഷം തന്നെയാണ് 2018. മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വര്‍ഷമായിരുന്നു 2018. 

ഒറ്റകെട്ടായി കേരളക്കര പോരാടി ഒതുക്കിയ ആ പ്രളയത്തെയും അതിന്റെ കെടുതികളെയും ആധാരമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ചിത്രമായ '2018 എവരി വണ്‍ ഈസ് ഹീറോ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി.

അതിജീവനം, ധൈര്യം, മാനവികത, പ്രത്യാശ, പ്രചോദനം എന്നിവയുടെ നേര്‍സക്ഷ്യമാകും സിനിമ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം മെയ് 5ന് തിയറ്ററുകളില്‍ എത്തും. ചിത്രം ഏറെ നാളത്തെ ഷൂട്ടിംഗ് – പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് ശേഷമാണു പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തയാറെടുക്കുന്നത്.

വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്‌അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.