Click to learn more 👇

കെട്ടാന്‍ മോഹിച്ചെത്തുന്നവരെ ആദ്യം സുഹൃത്തുക്കളാക്കും, പിന്നീട് ലക്ഷങ്ങള്‍ തട്ടും;'ഡോക്ടര്‍ ബിന്ദു'വിന്റെ ചതിയില്‍പ്പെട്ടത് നിരവധി യുവാക്കള്‍


 കൊല്ലം: വിവാഹവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സ്ത്രീയും സുഹൃത്തും അറസ്റ്റില്‍. 

ഒന്നാം പ്രതിയും കൊല്ലം ചടയമംഗലം സ്വദേശിയുമായ മണലയം ബിന്ദു വിലാസത്തില്‍ ബിന്ദു (41), മൂന്നാം പ്രതി തൃശൂര്‍ ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂര്‍ വീട്ടില്‍ റനീഷ് (35)എന്നിവരാണ് കുറത്തികാട് പൊലീസിന്റെ പിടിയിലായത്.

കേസിലെ രണ്ടാം പ്രതിയും ബിന്ദുവിന്റെ മകനുമായ മിഥുന്‍ മോഹന്‍ ഒളിവിലാണ്.

തെക്കേക്കര വാത്തികുളം സ്വദേശിയുടെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി സ്വദേശി നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യുന്നതിനായി കൊല്ലം സൈബര്‍ പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. ഇതനുസരിച്ച്‌ ഇന്നലെ സ്റ്റേഷനിലെത്തിയ പ്രതികളെ കുറത്തിക്കാട് എസ്‌ഐ ബി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം സ്വദേശിയില്‍ നിന്നും സമാനമായ രീതിയില്‍ ഇവര്‍ പത്ത് ലക്ഷം രൂപ തട്ടിയെടുത്തതായും സൂചനയുണ്ട്.

സമൂഹമാദ്ധ്യമങ്ങളിലൂടെ വിവാഹ പരസ്യം നല്‍കിയ ശേഷം പരിചയപ്പെടുന്നവരെ കബളിപ്പിച്ച്‌ പണം തട്ടുകയാണ് പ്രതികളുടെ രീതി. എം ഡി കാര്‍ഡിയോളജി വിദ്യാര്‍ത്ഥിനിയാണെന്ന് വിശ്വസിപ്പിച്ചാണ് വാത്തികുളം സ്വദേശിയുമായി ബിന്ദു സൗഹൃദത്തിലായത്. കോഴ്സ് പൂര്‍ത്തിയാകുമ്ബോള്‍ വിവാഹം നടത്താമെന്നും ഉറപ്പ് നല്‍കി. പിന്നാലെ പഠനാവശ്യത്തിന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം അക്കൗണ്ടില്‍ ലഭിച്ചതോടെ ബിന്ദു ഫോണ്‍ വിളിക്കാതെയായി. തുടര്‍ന്ന് ഫോണ്‍ സ്വിച്ച്‌‌ഡ് ഒഫ് ആയതോടെയാണ് ഇയാള്‍ ബിന്ദുവിനെതിരെ പരാതി നല്‍കിയത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.