ബംഗളൂരു: ബംഗളൂരുവില്‍ സാരിക്ക് വേണ്ടി തല്ല് കൂടി രണ്ട് യുവതികള്‍. മല്ലേശ്വരത്താണ് സംഭവം.
മൈസൂര്‍ സില്‍ക്സില്‍ വസ്ത്രം വാങ്ങാനെത്തിയ രണ്ട് യുവതികള്‍ തമ്മില്‍ ഒരു സാരിയുടെ പേരില്‍ വാക്ക് തര്‍ക്കമുണ്ടായി.
എന്നാല്‍ പെട്ടന്ന് അക്രമാസക്തരായ ഇരുവരും പരസ്പരം മര്‍ദിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തു.
സമീപമുണ്ടായിരുന്നവരും സെക്യൂരിറ്റി ജീവനക്കാരും ഇടപെട്ടാണ് ഇരുവരെയും മാറ്റിവിട്ടത്. ഇവര്‍ക്ക് പരിക്ക് പറ്റിയോ എന്ന് വ്യക്തമല്ല. സംഭവം കണ്ട് സമീപം നിന്ന മറ്റ് സ്ത്രീകള്‍ ചിരിക്കുന്നതും വീഡിയിയോല്‍ കാണാം.
Mysore silk saree yearly sale @Malleshwaram .. two customers fighting over for a saree.👆🤦♀️RT pic.twitter.com/4io5fiYay0