Click to learn more 👇

വേളാങ്കണ്ണിക്ക് പോയ മലയാളി സംഘത്തിൻറെ ബസ് മറിഞ്ഞ് അപകടം ഒരു കുട്ടിയുൾപ്പടെ 4 മരണം, 40 പേർക്ക് പരിക്ക്.


തിരുവനന്തപുരം: തൃശൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസ് മറിഞ്ഞ് ഒരു കുട്ടിയുള്‍പ്പടെ നാലുപേര്‍ മരിച്ചു.

ബസ് ഡ്രൈവര്‍ , 55 വയസുള്ള ഒരു സ്ത്രീ ഉള്‍പ്പടെ രണ്ടുസ്ത്രീകള്‍, എട്ടുവയസുളള കുട്ടി എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. തൃശൂരിലെ ഒല്ലുരില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്.

പുലര്‍ച്ചെ നാലുമണിയോടെ വേളാങ്കണ്ണിയ്ക്കടുത്ത് മന്നാര്‍ക്കുടിയിലായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ് റോഡുവക്കിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരമെന്നാണ് കരുതുന്നത്. തീര്‍ത്ഥാടകള്‍ എല്ലാവരും നല്ല ഉറക്കത്തിലായതിനാല്‍ അപകടത്തിന്റെ വ്യാപ്തി കൂടുമെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.ഓടിക്കൂടിയ നാട്ടകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അപകടം നടക്കുമ്ബോള്‍ 51പേരാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ഒല്ലൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തിരിച്ചത്. സമീപവാസികളായ രണ്ടുപേരാണ് ഇവരെ കൊണ്ടുപോയതെന്നാണ് അറിയുന്നത്. പട്ടിക്കാടുള്ള കെ വി ട്രാവല്‍സ് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ചില തീര്‍ത്ഥാടകരുടെ ബന്ധുക്കള്‍ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.