രക്തഗ്രൂപ്പും പക്ഷാഘാത (സ്‌ട്രോക്) സാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്ന് പുതിയ പഠനം. എ ഗ്രൂപ്പില്‍പ്പെട്ട രക്തമുള്ളവർക്ക് മറ്റ് രക്തഗ്രൂപ്പുകാരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത കൂടുതലാണെന്ന് ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടില്‍ പറയുന്നു.
പക്ഷാഘാതം സംഭവിച്ചിട്ടില്ലാത്ത 600,000 ആളുകളില്‍ നിന്നുമുള്ള ഡാറ്റകളും ഗവേഷകർ പരിശോധിച്ചിട്ടുണ്ട്. .എ 1 രക്തഗ്രൂപ്പുള്ള ആളുകള്‍ക്ക് മറ്റ് രക്തഗ്രൂപ്പുകളെ അപേക്ഷിച്ച് 60 വയസ്സിന് മുമ്ബ് പക്ഷാഘാത സാധ്യത 16 ശതമാനം കൂടുതലാണെന്ന് പഠനം നടത്തിയ യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകർ വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നിലുള്ള കാരണങ്ങള്‍ പൂർണമായി കണ്ടെത്താൻ ഗവേഷകർക്ക് സാധിച്ചിട്ടില്ല. രക്തം കട്ടപിടിക്കാനുള്ള പ്രവണത വർധിപ്പിക്കുന്ന ചില ജനിതക ഘടനകങ്ങളുമായി ഇതിന് ബന്ധമുണ്ടെന്നാണ് ഗവേഷകർ കരുതുന്നത്. എന്നാല്‍ ഒ രക്തഗ്രൂപ്പുള്ളവർക്ക് പക്ഷാഘാതം വരാനുള്ള സാധ്യത 12 ശതമാനം കുറവാണെന്നും പഠനഫലം പറയുന്നു.
അതേസമയം, എ ഗ്രൂപ്പില്‍പ്പെട്ട എല്ലാവർക്കും ചെറുപ്പത്തില്‍ തന്നെ പക്ഷാഘാതം വരുമെന്ന് ഇതിനർഥമില്ലെന്നും ഗവേഷകർ പറയുന്നു.ജനിതഘടകങ്ങള്‍ക്ക് പുറമെ ജീവിതശൈലി, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ഉയർന്ന രക്തസമ്മർദം,കൊളസ്‌ട്രോള്‍, അമിതവണ്ണം,പുകവലി തുടങ്ങിയവയുള്ളവര്‍ക്കും സ്ട്രോക്കിനുള്ള സാധ്യതയേറെയാണ്. കൃത്യമായ വ്യായാമം,സന്തുലിതമായ ഭക്ഷണം,ആരോഗ്യകരമായ ജീവിതശൈലി തുടങ്ങിയവ ശീലമാക്കുന്നത് സ്‌ട്രോക്കടക്കമുള്ള രോഗങ്ങളെ തടയാൻ സഹായിക്കും.
ചെറുപ്രായത്തില്‍ തന്നെ പക്ഷാഘാതം ബാധിച്ചവരുടെ എണ്ണം വർധിച്ചുവരികയാണെന്നാണ് കണക്കുകള്‍ പറയുന്നത്. തലച്ചോറിനേല്‍ക്കുന്ന അറ്റാക്കിനെയാണ് സ്‌ട്രോക്ക് എന്ന് പറയുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്ബോഴാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്.

