Click to learn more 👇

വിചിത്ര സൈക്കിള്‍ നിര്‍മ്മിച്ച്‌ യുവാവ്; സമചതുര ചക്രങ്ങള്‍ ഘടിപ്പിച്ച സൈക്കിള്‍ ഓടിക്കുന്നത് കണ്ട് അമ്ബരന്ന് കാഴ്ചക്കാര്‍; വൈറൽ വീഡിയോ കാണാം


 എല്ലാ വാഹനങ്ങളെയും പോലെ തന്നെ സൈക്കിളിനെ മുന്നോട്ട് നയിക്കുന്നതും ചക്രങ്ങള്‍ തന്നെയാണ്. ചക്രങ്ങള്‍ എന്നാല്‍ അതിന് ഒറ്റരൂപമേയുള്ളൂ. വൃത്താകൃതി..

ചക്രങ്ങളുടെ ഈ രൂപം തന്നെയാണ് അതിവേഗം മുന്നോട്ട് പോകാന്‍ വാഹനങ്ങളെ സഹായിക്കുന്നതും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു സൈക്കിളിന്റെ ചക്രങ്ങള്‍ അല്‍പം വ്യത്യസ്തമാണ്. വൃത്താകൃതിക്ക് പകരം സമചതുരത്തിലുള്ള ചക്രങ്ങളാണ് ഈ സൈക്കിളിനുള്ളത്.

ദി ക്യൂ എന്ന യൂട്യൂബ് ചാനലില്‍ നിന്നാണ് വ്യത്യസ്തമായ ഈ വീഡിയോ വന്നിരിക്കുന്നത്. ചതുരത്തിലുള്ള ചക്രങ്ങള്‍ ഉപയോഗിച്ച്‌ തയ്യാറാക്കിയ സൈക്കിളാണ് വീഡിയോയിലെ താരം. ഈ സൈക്കിള്‍ നിര്‍മ്മിക്കുന്നതും, ചക്രങ്ങള്‍ വ്യത്യസ്തമാക്കാന്‍ പ്രേരിപ്പിച്ച ഘടകവും, എപ്രകാരമാണ് സൈക്കിള്‍ ഓടിക്കുന്നതെന്നുമെല്ലാം വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. വെറും ആറ് ദിവസം കൊണ്ട് മൂന്നര ദശലക്ഷത്തിലധികം ആളുകളാണ് 'ചതുര ചക്ര സൈക്കിള്‍' വീഡിയോ കണ്ടാസ്വദിച്ചത്.

ചക്രങ്ങള്‍ സമചതുരമാക്കുന്നത് വളരെ വിശദമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നുള്ളത് വീഡിയോയുടെ മറ്റൊരു പ്രത്യേകതയാണ്. ഇത്തരമൊരു സൈക്കിള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകരിക്കാന്‍ തക്ക പാകത്തിലാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. വിചിത്രമായ ഒരു സങ്കല്‍പ്പത്തെ യാഥാര്‍ത്ഥ്യമാക്കിയ സൈക്കിള്‍ നിര്‍മ്മാതാവിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.