Click to learn more 👇

പെരുംജീരകം വെള്ളത്തിനുണ്ട് ഏറെ ഗുണങ്ങള്‍, പ്രമേഹം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഉത്തമം


Fennel Seed Water Benefits: നമ്മുടെ അടുക്കളയില്‍ സുലഭമായി ലഭിക്കുന്ന പേരും ജീരകം എന്ന സുഗന്ധദ്രവ്യത്തിനുണ്ട് ഏറെ ഗുണങ്ങള്‍.

അതായത്, ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് പെരുംജീരകം. പെരുംജീരകം നമ്മുടെ ശരീരത്തെ പല ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കും.

പെരുംജീരകം ഒരു സുഗന്ധദ്രവ്യമായി നാം പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഒപ്പം ഒരു വീട്ടുവൈദ്യമായും ഇത് നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഇടം നേടിയിട്ടുണ്ട്. വയറിലെ ചൂട് ശമിപ്പിക്കുന്നതിനൊപ്പം ദഹന സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് പെരുംജീരകം. 

പെരുംജീരകം പലതരത്തില്‍ ഉപയോഗിക്കാം. എങ്ങിനെ ഉപയോഗിച്ചാലും അതിന്‍റെ ഗുണങ്ങള്‍ കുറയില്ല എന്നതാണ് വസ്തുത. അതായത്, കറികളില്‍ ചേര്‍ക്കാം, അല്ലെങ്കില്‍ വെള്ളം തിളപ്പിച്ച്‌ കുടിയ്ക്കാം, അല്ലെങ്കില്‍ ഭക്ഷണം കഴിച്ച ശേഷം വെറുതെ ചവച്ചു തിന്നാം. പേരും ജീരകം എങ്ങിനെ ഉപയോഗിക്കുന്നതും ഗുണകരമാണ്. 

അതേസമയം, ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച്‌ പേരും ജീരകം വെ'ള്ളം തിളപ്പിച്ച്‌ കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്. എന്നാല്‍ ഇത് കുടിയ്ക്കുമ്ബോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതായത്, രാവിലെ വെറും വയറ്റില്‍ പെരുംജീരകം വെള്ളം കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം. 

രാവിലെ വെറും വയറ്റില്‍ പെരുംജീരകം വെള്ളം കുടിയ്ക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണ്? 

രാവിലെ പെരുംജീരകം വെള്ളം കുടിയ്ക്കുന്നത്‌ ദിവസം മുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിയ്ക്കും. കൂടാതെ, പെരുംജീരകം വെള്ളം മെറ്റബോളിസത്തെ മെച്ചപ്പെടുത്താന്‍ സഹായകമാണ്. 

അതുകൂടാതെ, പ്രമേഹ സാധ്യത കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് പെരുംജീരകം വെള്ളം ഒരു ഉത്തമ ഉപായമാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ ഈ വെള്ളം ഏറെ പ്രയോജനപ്പെടും. എന്നാല്‍ ഈ അവസരത്തിലും ഇത് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കണം. 

ഛര്‍ദ്ദി, വയറിളക്കം, തലകറക്കം അല്ലെങ്കില്‍ മറ്റ് പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ പെരുംജീരകം വെള്ളം ഉത്തമമാണ്. ക്ഷീണം അകറ്റുന്നതിനൊപ്പം ദഹനം മെച്ചപ്പെടുത്താനും പെരുംജീരകം വെള്ളം സഹായിക്കും.

നിങ്ങള്‍ക്ക് ദഹനം മെച്ചപ്പെടുത്തണമെങ്കില്‍, വെറും വയറ്റില്‍ പെരുംജീരകം വെള്ളം കുടിയ്ക്കാം. ഗ്യാസ്, മലബന്ധം, വയറുവീര്‍ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഒരു ഉത്തമ പരിഹാരമാണ് പെരുംജീരകം വെള്ളം. 

ശരീരഭാരം കുറയ്ക്കാനും പെരുംജീരകം വെള്ളം കുടിക്കാം. 

കാഴ്ചശക്തിയ്ക്കും പെരുംജീരകം വെള്ളം ഉത്തമമാണ്. വൈറ്റമിന്‍ എയ്‌ക്കൊപ്പം, ആന്‍റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും പെരുംജീരകത്തിനുള്ളില്‍ കാണപ്പെടുന്നു, ഇത് കണ്ണുകളുടെ ബലഹീനത ഇല്ലാതാക്കുക മാത്രമല്ല, കണ്ണുകളുടെ വീക്കം, എരിച്ചില്‍, കണ്ണുകളുടെ ബലഹീനത തുടങ്ങിയവയില്‍നിന്നും ഏറെ ആശ്വാസം നല്‍കുകയും ചെയ്യും. 

ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് പെരുംജീരകം വെള്ളം. വൈറ്റമിന്‍ സി പെരുംജീരകത്തില്‍ കാണപ്പെടുന്നു. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുമെന്ന് മാത്രമല്ല, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കറുത്ത പാടുകളില്‍ നിന്നും ആശ്വാസം നല്‍കുകയും ചെയ്യും. 

വായ്‌ നാറ്റം തടയുന്നു

വായ് നാറ്റത്തെ തടയാന്‍ മിക്കവരും പെരുംജീരകം കഴിക്കാറുണ്ട്. ഇതില്‍ ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങല്‍ അടങ്ങിയിട്ടുണ്ട്. രാവിലെയോ ഒരു മീറ്റിംഗിന് പോകുമ്ബോഴോ അല്പം പേരും ജീരകം കഴിയ്ക്കുന്നത് വി നാറ്റം ഉണ്ടാകാതെ സംരക്ഷിക്കുന്നു. 

പെരുംജീരകം വെള്ളം പല പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കും. എന്നാല്‍, എന്തിന്‍റെയും അമിത ഉപയോഗം ദോഷകരമാണ്. അതിനാല്‍ അമിതമായുള്ള ഉപയോഗം ഒഴിവാക്കുക.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.