Click to learn more 👇

വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് ദിവസവും കുടിക്കൂ; ഞെട്ടിക്കുന്ന മാറ്റങ്ങൾ കണ്ടറിയാം.


നമ്മുടെ പാചക രീതിയില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് മഞ്ഞള്‍.

ഒരു നുള്ള് മഞ്ഞള്‍ ഇടാതെ ഒരു കറി പോലും സങ്കല്‍പ്പിക്കാനാകില്ല. ആയുര്‍വേദത്തിലും മഞ്ഞളിന് വലിയ പ്രാധാന്യമാണുള്ളത്. ചര്‍മ സംരക്ഷണം മുതല്‍ ആരോഗ്യസംരക്ഷണം വരെ മഞ്ഞളില്‍ ഭദ്രമാണ്.

ദിവസവും വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

വണ്ണം കുറയ്ക്കാന്‍: 2015 ല്‍ പുറത്തിറങ്ങിയ യൂറോപ്യന്‍ റിവ്യൂ ഫോര്‍ മെഡിക്കല്‍ ആന്‍ഡ് ഫാര്‍മക്കോളജിക്കല്‍ സയന്‍സിലെ പഠനത്തില്‍ പറയുന്നത് പ്രകാരം, 95 ശതമാനം കുര്‍ക്കുമിന്‍ (മഞ്ഞളില്‍ കാണപ്പെടുന്ന സംയുക്തം) അടങ്ങിയ 800 മില്ലിഗ്രാം സപ്ലിമെന്റും ഒപ്പം കൃത്യമായ ഡയറ്റും പിന്തുടര്‍ന്നവര്‍ക്ക് ബോഡി മാസ് ഇന്‍ഡക്‌സില്‍ 2 ശതമാനം വരെ മാറ്റങ്ങള്‍ കണ്ടെത്തി. ആദ്യത്തെ 30 ദിവസം, 60 ദിവസത്തിന് ശേഷം 5-6 ശതമാനമായി വര്‍ദ്ധിക്കുന്നു, ശരീരത്തിലെ കൊഴുപ്പ് 8 ശതമാനത്തിലധികം നഷ്ടപ്പെടുന്നതിന് തുല്യമാണ്.

മഞ്ഞള്‍ ദഹനത്തെ സഹായിക്കും. മെറ്റബോളിസം ഉത്തേജിപ്പിക്കുന്നതിനും വയറുവേദനയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും മഞ്ഞള്‍ സഹായിക്കുന്നു. ശക്തമായ മെറ്റബോളിസം സംവിധാനവും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

മഞ്ഞള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും രക്തക്കുഴലുകളുടെ പാളി മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും രക്തം കട്ടപിടിക്കുന്നതിനും ഇത് സഹായിക്കുന്നു.

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ അല്‍ഷിമേഴ്സ്സിന് പ്രധാന കാരണമാകുന്ന ഓക്സിഡേറ്റീവ് തകരാറുകള്‍, വീക്കം എന്നിവയെ പ്രതിരോധിക്കും.

മഞ്ഞളിലെ ആന്‍റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ക്രോണിക് ഇന്‍ഫ്ലമേറ്ററി ഡിസോര്‍ഡര്‍ എന്നിവയുടെ ലക്ഷണങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.

ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സഹായിക്കുകയും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും പ്രായമാകല്‍ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മഞ്ഞള്‍ വെള്ളം ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതും ആരോഗ്യകരവുമാക്കുന്നു.

മഞ്ഞളിന് ആന്റിഓക്‌സിഡന്റുകള്‍, ആന്‍റി-ഇന്‍ഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയല്‍, ആന്‍റിവൈറല്‍ ഗുണങ്ങളുണ്ട്, ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.