തിങ്കളാഴ്ച ഛത്തീസ്‌ഗഢിലെ കവാര്‍ഡയിലാണ് സംഭവം. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഹോം തീയേറ്റര്‍ സൂക്ഷിച്ചിരുന്ന റൂമിലെ ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നതായി പൊലീസ് അറിയിച്ചു.
22കാരനായ ഹെമേന്ദ്ര മെരാവി ഏപ്രില്‍ ഒന്നിനാണ് വിവാഹിതനായത്. തിങ്കളാഴ്ച മെരാവിയും കുടുംബവും വിവാഹത്തിന് ലഭിച്ച സമ്മാനങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് ലഭിച്ച ഹോം തിയേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനായി മെരാവി കണക്‌ട് ചെയ്ത ശേഷം ഓണാക്കിയപ്പോഴാണ് വന്‍ സ്ഫോടനം ഉണ്ടായത്.
മെരാവി സംഭവസ്ഥലത്തുതന്നെ മരിച്ചു. അദ്ദേഹത്തിന്റെ സഹോദരന്‍ രാജ്‌കുമാറിനെ (30) ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നര വയസുള്ള കുട്ടിയടക്കം നാല് പേര്‍ നിലവില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസും ഫോറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.