Click to learn more 👇

മലയാളി കോളേജ് വിദ്യാര്‍ത്ഥിനി ബെംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും വീണുമരിച്ചു


 കോട്ടയം: കൈപ്പുഴ സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനി ബെംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു.

കൈപ്പുഴ വേമ്ബേനിക്കല്‍ ദാസ്‌മോന്‍ തോമസിന്റെ മകള്‍ ഡോണ ജെസ്സി ദാസ്(18) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.

ബെംഗളൂരു ജെയിന്‍ കോളേജില്‍ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ഡോണ. സൗദിയിലെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയാണ്. അമ്മ: മാറിക തടത്തില്‍ ജെസ്സി. സഹോദരി: ഡ്രിയ.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.