Click to learn more 👇

മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിപ്പിച്ചശേഷം വീട്ടമ്മയെ റിസോർട്ടിൽ എത്തിച്ച് ബലാത്സംഗം ചെയ്തു; എസ്ഐക്കെതിരെ കേസെടുത്തു.


കോഴിക്കോട് : ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ എസ്.ഐയ്ക്കെതിരെ പൊലീസ് കേസെടുത്തു, എടച്ചേരി പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്.ഐ അബ്ദുള്‍ സമദിനെതിരെയാണ് കോടതി നിര്‍ദ്ദേശ പ്രകാരം വടകര പൊലീസ് കേസെടുത്തത്.

മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിപ്പിച്ച ശേഷം വീട്ടമ്മയെ റിസോര്‍ട്ടിലെത്തിച്ച്‌ പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് വടകര സ്വദേശിയായ വീട്ടമ്മ രണ്ടുവര്‍ഷം മുമ്ബ് എടച്ചേരി പൊലീസില്‍ പരാതി നല്‍കിയത്. പരാതി അന്വേഷിക്കാനെത്തിയത് എസ്.ഐ ആയിരുന്ന അബ്ദുള്‍ സമദായിരുന്നു, പരാതിക്കാരിയുടെ മൊബൈല്‍ നമ്ബര്‍ വാങ്ങിയ എസ്,ഐ ഇവരുമായി അടുപ്പം സ്ഥാപിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി വയനാട്ടിലാണെന്നും മൊഴി നല്‍കാന്‍ അവിടെയെത്തണമെന്നും വീട്ടമ്മയോട് അബ്ദുള്‍ സമദ് ആവശ്യപ്പെട്ടു. തുടര്‍ന്ന് റിസോര്‍ട്ടിലെത്തിച്ച ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീടും പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

എസ്.ഐയ്ക്കെതിരെ വീട്ടമ്മ വടകര ജെ.എഫ്.എം കോടതിയെ സമീപിച്ചു. കോടതി നിര്‍ദ്ദേശപ്രകാരമാണ് വടകര പൊലീസ് അബ്ദുള്‍ സമദിനെതിരെ കേസെടുത്തത്. കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച്‌ പരാതിക്കാരിയുടെ ഭര്‍ത്താവ് വടകര റൂറല്‍ എസ്.പിക്ക് മുമ്ബ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ കല്പറ്റയിലേക്ക് മാറ്റിയ അബ്ദുള്‍ സമദിനെ പിന്നീട് സസ്പെന്‍ഡ് ചെയ്തിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.