തെലങ്കാനയിലെ ഹോട്ടലില്‍ ബിരിയാണിയ്ക്കുള്ള അരി ടോയ്ലെറ്റില്‍ വെച്ച് കഴുകുന്ന ദൃശ്യങ്ങള്‍ പുറത്ത്.
സോണി റെസ്റ്റോറന്റിലെ ജീവനക്കാരാണ് ബിരിയാണിയ്ക്കായുള്ള അരി ടോയ്‌ലറ്റിനുള്ളില്‍ വെച്ച് കഴുകിയത്.
ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഹോട്ടലിലേക്ക് വെള്ളമെത്തിക്കുന്ന മോട്ടോറിന് തകരാറ് സംഭവിച്ചിരുന്നു. അതിന് ശേഷമാണ് ബിരിയാണി അരി കഴുകാനുള്ള വെള്ളം ശുചിമുറിയില്‍ നിന്ന് എടുക്കാന്‍ തുടങ്ങിയതെന്നാണ് ചില വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ബിരിയാണിയ്ക്കുള്ള അരി ടോയ്‌ലറ്റിനുള്ളില്‍ വെച്ച് കഴുകുന്നത് കണ്ട ഒരു ഉപഭോക്താവാണ് വീഡിയോ പകര്‍ത്തിയത്. ഇക്കാര്യം ചോദിച്ച് ഇദ്ദേഹം ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന് പിന്നാലെ ഹോട്ടലില്‍ കഴിക്കാനെത്തിയ നിരവധി പേര്‍ ഹോട്ടല്‍ ജീവനക്കാരോട് ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചു. എന്നാല്‍ ഉത്തരം പറയാന്‍ ഹോട്ടല്‍ ജീവനക്കാര്‍ തയ്യാറായില്ല.
പിന്നീട് എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന ചോദ്യത്തിന് ഹോട്ടലുടമ നല്‍കിയ ഉത്തരവും ചര്‍ച്ചയായിരുന്നു. പുറത്ത് നിന്ന് വെള്ളം കിട്ടുന്നില്ലെന്നും അതുകൊണ്ടാണ് അരി കഴുകാനായി വെള്ളം ശുചിമുറിയില്‍ നിന്ന് എടുത്തതെന്നുമാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.
തെലങ്കാനയിലെ സിദ്ധിപേട്ട് പ്രദേശത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം വിളമ്ബുന്നതില്‍ ഹോട്ടലിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
#Biryani rice being washed in #toilets at #Sonyrestaurant in #Siddipet in #telanganapolice state. #CustomerService question the owner nd he says as water is nt coming outside, so workers cleaning here. @Bachanjeet_TNIE @siddipetcp @Collector_SDPT @cpsiddipet @BRSHarish @KTR_News pic.twitter.com/HJX3yi9RmK