തൃശൂർ: കിള്ളിമംഗലത്ത് യുവാവ് ആള്‍ക്കൂട്ട മര്‍ദത്തിനിരയായി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
മര്‍ദനമേറ്റ യുവാവ് ഗുരുതരാവസ്ഥയിലാണ്. സന്തോഷ് എന്ന 32കാരനാണ് മര്‍ദനമേറ്റത്. അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ ആക്രമിച്ചത്.
അതേസമയം സന്തോഷിനെ കെട്ടിയിട്ട് മര്‍ദിച്ചതിന്റെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവ സമയത്ത് ഇവിടെ മോഷണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നാണ് നാട്ടുകാരും, വീട്ടുകാരും പറയുന്നത്. ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
അടക്ക മോഷണം പോകുന്നുവെന്ന് കണ്ടതിനെ തുടര്‍ന്ന്, സംഭവം നടന്ന വീട്ടില്‍ സിസിടിവി സ്ഥാപിച്ചിരുന്നു. ഈ വീട് അടക്ക മൊത്ത വ്യാപാരിയുടേതാണ്. അതേസമയം പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികാണ്. നാട്ടുകാരും വീട്ടുകാരും പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്നാണ് പരിശോധിക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവിന് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. പരിക്കേറ്റ സന്തോഷിനെ ശസ്ത്രക്രിയക്ക് വിധേയനായി.