Click to learn more 👇

'ഇനിയൊരാള്‍ക്കും ഈ അവസ്ഥയുണ്ടാവരുത്, നടപടി വേണം'; മൊബൈല്‍ പൊട്ടിത്തെറിച്ച്‌ മരിച്ച കുട്ടിയുടെ അച്ഛന്‍


 തൃശൂര്‍: ഇനിയൊരാള്‍ക്കും ഈ അവസ്ഥയുണ്ടാവാതിരിക്കാനുള്ള നടപടി വേണമെന്ന് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ മരിച്ച കുട്ടിയുടെ അച്ഛന്‍ അശോക് കുമാര്‍.

2017 ല്‍ പാലക്കാട് ചെന്നെ മൊബൈല്‍സില്‍ നിന്ന് സഹോദരന്‍ വാങ്ങി നല്‍കിയ ഫോണാണ് പൊട്ടിത്തെറിച്ചത്. ഈ ഫോണ്‍ 2021 ല്‍ ബാറ്ററി മാറാന്‍ പാലക്കാട്ടെ റെഡ്മി/എംഐ സര്‍വ്വീസ് സെന്ററില്‍ നല്‍കുകയും ചെയ്തു. ഒരു മാസത്തിന് ശേഷമാണ് തിരികെ കിട്ടിയത്. കമ്ബനി ബാറ്ററിയെന്നു പറഞ്ഞാണ് മാറി നല്‍കിയതെന്നും അശോക് കുമാര്‍ പറഞ്ഞു.

സംഭവം നടക്കുന്ന ദിവസം അഞ്ചുമണിക്കാണ് ഫോണ്‍ ചാര്‍ജിലിട്ടത്. അതിന് ശേഷമാണ് മകള്‍ ഫോണ്‍ കളിക്കാനായി എടുത്തത്. വെറും നാലോ അഞ്ചോ മിനിറ്റാണ് കളിച്ചത്. എനിക്ക് ദുരന്തം പറ്റി. എന്റെ മകള്‍ രക്തസാക്ഷിയായി. ഇനിയാര്‍ക്കും ഇതു വരരുതെന്നാണ് പറയുന്നത്. സമൂഹം ഇതിനെക്കുറിച്ച്‌ ബോധവാന്‍മാരാകണമെന്നും അശോക് കുമാര്‍ പറഞ്ഞു.

സംഭവം നടക്കുന്ന ദിവസം അഞ്ചുമണിക്കാണ് ഫോണ്‍ ചാര്‍ജിലിട്ടത്. അതിന് ശേഷമാണ് മകള്‍ ഫോണ്‍ കളിക്കാനായി എടുത്തത്. വെറും നാലോ അഞ്ചോ മിനിറ്റാണ് കളിച്ചത്. എനിക്ക് ദുരന്തം പറ്റി. എന്റെ മകള്‍ രക്തസാക്ഷിയായി. ഇനിയാര്‍ക്കും ഇതു വരരുതെന്നാണ് പറയുന്നത്. സമൂഹം ഇതിനെക്കുറിച്ച്‌ ബോധവാന്‍മാരാകണമെന്നും അശോക് കുമാര്‍ പറഞ്ഞു. എനിക്ക് നഷ്ടപ്പെട്ടത് എന്റെ മോളെയാണ്. എനിക്കുള്ളതെല്ലം നല്‍കാം എന്റെ മോളെ തിരിച്ചു നല്‍കുമോ. ഇനി ഒരാള്‍ക്കും ഈ അവസ്ഥയുണ്ടാവാതിരിക്കാനുള്ള നടപടി വേണമെന്നും അശോക് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Video courtesy Asianet News


മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയാണ്‌ ആദിത്യശ്രീ. അപകടം നടക്കുമ്ബോള്‍ ഫോണ്‍ ചാര്‍ജിനിട്ടിരുന്നില്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഫോണ്‍ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാല്‍ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറന്‍സിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.