Click to learn more 👇

പാറക്കടവില്‍ അപ്രതീക്ഷിത ദുരന്തം; 5 വിദ്യാര്‍ഥികള്‍ ഒന്നിച്ച്‌ കുളിക്കാനിറങ്ങി, 3 പേ‍ര്‍ മുങ്ങി, ഒരാളെ രക്ഷിക്കാനായില്ല


 മലയാറ്റൂര്‍: ഒന്നിച്ച്‌ കുളിക്കാനിറങ്ങിയ അ‍ഞ്ച് വിദ്യാര്‍ഥികളില്‍ ഒരാളുടെ ജീവന്‍ നഷ്ടമായി. മലയാറ്റൂര്‍ നീലിശ്വരം പഞ്ചായത്തിലെ പെരിയാറിലെ പാറക്കടവിലാണ് അപ്രതീക്ഷത ദുരന്തം ഉണ്ടായത്.

ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയായ ജഗന്നാഥനാണ് ജീവന്‍ നഷ്ടമായത്. 5 വിദ്യാര്‍ഥികള്‍ ഒന്നിച്ചായിരുന്നു ഇവിടെ കുളിക്കാന്‍ വന്നത്. ഇതില്‍ 3 പേര്‍ പുഴയില്‍ അകപ്പെടുകയായിരുന്നു. മുങ്ങി താണ രണ്ടു പേരെ മിന്‍ പിടുത്തകാര്‍ രക്ഷപ്പെടുത്തി. ഏറെനേരത്തെ തെരച്ചിലിനൊടുവിലാണ് ജഗന്നാഥനെ കണ്ടെത്തിയത്. അപ്പോഴേക്കും ജഗന്നാഥന്‍റെ ജീവന്‍ നഷ്ടമായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.