Click to learn more 👇

ഈശോ സിനിമയും കക്കുകളി നാടകവും വന്നപ്പോള്‍ ആഹാ… കേരള സ്റ്റോറി വന്നപ്പോള്‍ ഓഹോ 'പത്ത് വോട്ടിന് വേണ്ടി നീയൊക്കെ കാണിക്കുന്ന ഈ നിലപാടില്ലായ്മ ഉണ്ടല്ലോ, അത് ജനം മനസിലാക്കി കഴിഞ്ഞു': ഡി.വൈ.എഫ്.ഐയോട് കാസ


 കൊച്ചി: 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നതോടെ വന്‍ വിവാദങ്ങളും ആരംഭിച്ചിരിക്കുകയാണ്.

ചിത്രത്തിനും സംവിധായകനുമെതിരെ രംഗത്ത് വന്ന ഡി.വൈ.എഫ്.ഐയുടെ ഇരട്ടത്താപ്പ് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയിരുന്നു. ഇപ്പോഴിതാ, ഡി.വൈ.എഫ്.ഐയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുകയാണ് കാസ. ആവിഷ്കാര സ്വാതന്ത്ര്യം കേരളത്തില്‍ സെലക്ടീവ് ആണോ എന്ന് ചോദിക്കുകയാണ് കാസ.


ഈശോ സിനിമയ്‌ക്കെതിരെയുള്ള വിവാദം, ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഡി.വൈ.എഫ്.ഐ അന്ന് പ്രസംഗിച്ചത്. എന്നാല്‍, ദി കേരള സ്റ്റോറിയെന്ന സിനിമയ്ക്ക് മാത്രം ഈ പറയുന്ന ആവിഷ്കാര സ്വാതന്ത്ര്യം ബാധകമല്ലേ എന്നാണ് കാസയും സോഷ്യല്‍ മീഡിയയും ചോദിക്കുന്നത്. സിനിമയെ സിനിമയായി മാത്രം കണ്ടാല്‍ മതിയെന്നും, ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നും ഡി.വൈ.എഫ്.ഐയുടെ തന്നെ വാക്കുകള്‍ കടമെടുത്ത് കാസ സംഘടനയോട് പറയുന്നു.

ഈശോ സിനിമയും കക്കുകളി നാടകവും വന്നപ്പോള്‍ ആഹാ… കേരള സ്റ്റോറി വന്നപ്പോള്‍ ഓഹോ… അതെന്താ ആവിഷ്കാര സ്വാതന്ത്ര്യം കേരളത്തില്‍ സെലക്ടീവ് ആണോ ഡിഫി? സിനിമയെ സിനിമയായി മാത്രം കണ്ടാല്‍ മതി. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉള്ളതാണല്ലോ? എന്തൊക്കെ ആയിരുന്നു? ഈശോ സിനിമയ്ക്കും കേരള സ്റ്റോറി സിനിമയ്ക്കും വ്യത്യസ്ത നിലപാടുകള്‍. അത്, മള്‍ട്ടിപ്പിള്‍ ഡാഡിയിസം അല്ലെ ഡിഫി. പത്ത് വോട്ടിന് വേണ്ടി നീയൊക്കെ കാണിക്കുന്ന ഈ നിലപാടില്ലായ്‍മ ഉണ്ടല്ലോ? അത് ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞു’, കാസ ഫേസ്‌ബുക്കില്‍ കുറിച്ചു

അതേസമയം, മതവിദ്വേഷം ഉണ്ടാക്കി വോട്ട് ബേങ്ക് സൃഷ്ടിക്കാനുള്ള കൃത്യമായ സംഘപരിവാര്‍ ഗൂഢാലോചനയാണ് രാജ്യത്ത് നടക്കുന്നതെന്നും, അതിന്റെ ഉദാഹരണമാണ് ദി കേരള സ്റ്റോറിയെന്ന സിനിമയെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.