Click to learn more 👇

ഗാംഗുലിയെ ദഹിപ്പിക്കുന്ന നോട്ടവുമായി കോലി, മത്സരശേഷം ഹസ്തദാനം ചെയ്യാതെ താരങ്ങള്‍: ചര്‍ച്ചയായി ഇരുവര്‍ക്കുമിടയിലെ ശത്രുത


 ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- ഡൽഹി ക്യാപ്പിറ്റല്‍സ് മത്സരത്തിന് ശേഷം ഗ്രൗണ്ടില്‍ നാടകീയ സംഭവങ്ങള്‍. 

മത്സരശേഷം കോലിയും സൗരവ് ഗാംഗുലിയും ഹസ്തദാനം നല്‍കാതിരുന്നതോടെ ഇരുവര്‍ക്കുമിടയിലെ ഭിന്നത സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. കോലി പോണ്ടിംഗുമായി സംസാരിക്കവെ വരി തെറ്റിച്ച്‌ ഗാംഗുലി ഹസ്തദാനം ചെയ്യാതെ പോവുകയായിരുന്നു.

നേരത്തെ മത്സരത്തിനിടെ ഒരു ക്യാച്ച്‌ നേടിയ ശേഷം കോലി ഡല്‍ഹി ടീമില്‍ സൗരവ് ഗാംഗുലി ഇരിക്കുന്ന ഭാഗത്തേക്ക് രൂക്ഷമായി നോക്കിയിരുന്നു. ഇതിന്‍്റെ വീഡിയോയും പുറത്തൂവന്നിട്ടുണ്ട്. വിരാട് കോലി ഇന്ത്യന്‍ നായകനും ഗാംഗുലി ബിസിസിഐ പ്രസിഡന്‍്റും ആയിരുന്ന സമയത്തുണ്ടായ ക്യാപ്റ്റന്‍സി വിവാദമാണ് ഇരുവര്‍ക്കുമിടയിലുള്ള ഭിന്നതയ്ക്ക് കാരണമായത്. 

അതേസമയം ആര്‍സിബിയുമായുള്ള മത്സരത്തില്‍ ഡല്‍ഹി ഇന്നലെ 23 റണ്‍സിന് തോല്‍വി ഏറ്റുവാങ്ങി. ഈ സീസണില്‍ ഡല്‍ഹിയുടെ തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വിയാണിത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.