Click to learn more 👇

മരത്തിലേക്ക് ചാടി രക്ഷപ്പെടാൻ കുരങ്ങന്റെ ശ്രമം; ചാടിപ്പിടിച്ച് പുള്ളിപ്പുലി, അസാധാരണ വേട്ട – വൈറൽ വിഡിയോ കാണാം


 

അസാധാരണ വേട്ടക്കാരാണ് പുള്ളിപ്പുലികൾ. മാർജാര കുടുംബത്തിലെ വലിയ പൂച്ചകളുടെ ഗണത്തിലാണ് ഇവയും ഉൾപ്പെടുന്നത്. 

ചെറിയ കാലുകളും വലിയ തലയും ശരീരവുമാണ് ഇവയുടെ പ്രത്യേകത. അസാധ്യ ഓട്ടക്കാരുമാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ വരെ ഓടാൻ ഇവയ്ക്കു കഴിയും. പുള്ളിപ്പുലിയുടെ വേട്ടയാടലിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ചെറിയ മൃഗങ്ങളും പക്ഷികളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. കുരങ്ങൻമാരെയും പുള്ളിപ്പുലികൾ ആഹാരമാക്കാറുണ്ട്. ഇത്തരത്തിൽ മരത്തിനു മുകളിൽ കയറി കുരങ്ങനെ വേട്ടയാടുന്ന ദൃശ്യമാണിത്. വലിയ മരത്തിനു മുകളിലേക്ക് കുരങ്ങനെ ഓടിച്ചുകൊണ്ടു വന്ന പുലി കുരങ്ങൻ സമീപത്തെ മരത്തിലേക്ക് ചാടിയതോടെ താഴേക്ക് എടുത്തുചാടി. ഒരു കുരങ്ങനെ മാത്രം ലക്ഷ്യമാക്കിയായിരുന്നു പുലിയുടെ ഇരപിടുത്തം. 

അടുത്ത മരത്തിന്റെ കൊമ്പിലേക്ക് ചാടിക്കയറി രക്ഷപ്പെട്ട കുരങ്ങനെ പിന്തുടർന്ന് പുലി ആ മരത്തിലും കയറി കുരങ്ങനെ പിടികൂടാൻ ശ്രമിച്ചു. വീണ്ടും തൊട്ടടുത്ത മരത്തിലേക്ക് കുരങ്ങൻ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുള്ളിപ്പുലി ആ മരത്തിലേക്ക് ചാടി കുരങ്ങന്റെ ശരീരത്തിൽ പിടുത്തമിട്ടു. ഇരയുമായി താഴേക്ക് പതിക്കുന്ന പുള്ളിപ്പുലിയെ ദൃശ്യത്തിൽ കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.