പാമ്പുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
പിഞ്ചുകുഞ്ഞിനെ പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്ന വളര്‍ത്തുനായ്ക്കളുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ ലക്ഷ്യമാക്കി നീങ്ങിയ പമ്പിനെയാണ് വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറിയത്. കടിച്ചുകീറി വലിച്ചെറിഞ്ഞ പാമ്പ് വന്നുവീണത് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നവരുടെ ഇടയിലേക്കാണ്.
രണ്ടുനായ്ക്കള്‍ ചേര്‍ന്ന് പാമ്പിനെ ആക്രമിക്കുന്ന ട്വിറ്റര്‍ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീടിന് വെളിയിലാണ് സംഭവം. അതേസമയം പാമ്പിനെ വളര്‍ത്തുനായ്ക്കള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സമയത്ത് കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാനല്ലേ മാതാപിതാക്കള്‍ തയ്യാറാവേണ്ടത് എന്ന തരത്തില്‍ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. നായ്ക്കള്‍ കടിച്ചുകുടഞ്ഞ ശേഷം വലിച്ചെറിഞ്ഞ പാമ്ബ് വന്നുവീണത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരുടെ ഇടയിലേക്കാണ്. അപ്രതീക്ഷിതമായി പാമ്ബ് വന്നുവീണതിന്റെ പരിഭ്രാന്തി ദൃശ്യങ്ങളില്‍ പ്രകടമാണ്.
— Out of Context Human Race (@NoContextHumans) April 23, 2023