വ്യവസായിയായ ഹർഷ് ഗോയങ്ക വളരെ വ്യത്യസ്തമായ പല കാര്യങ്ങളും തന്റെ ട്വിറ്ററിൽ പങ്ക് വയ്ക്കാറുണ്ട്.
അതുപോലെ ഇപ്പോൾ അദ്ദേഹം പങ്ക് വച്ചിരിക്കുന്നത് ചൈനയിലുള്ള വളരെ വ്യത്യസ്തമായ ഒരു നഗരമാണ്. പാലത്തിന് മുകളിലാണ് ഇവിടെ വീടുകൾ പണി കഴിപ്പിച്ചിരിക്കുന്നത്. ചൈനയുടെ ചോങ്കിംഗ് ലിൻഷി എന്ന നഗരത്തിന്റെ വീഡിയോയാണ് അദ്ദേഹം പങ്ക് വച്ചിരിക്കുന്നത്.
ഇവിടെ വീടുകൾ പാലത്തിന് മുകളിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. അതിൽ തന്നെ പരമ്പരാഗതമായ കെട്ടിടങ്ങളും പാശ്ചാത്യരീതിയിലുള്ള മോഡേൺ കെട്ടിടങ്ങളും കാണാം. ഇവിടെ ജീവിക്കുന്നത് സങ്കൽപിച്ച് നോക്കൂ എന്ന കാപ്ഷനോടെയാണ് അദ്ദേഹം ഈ നഗരത്തിന്റെ വീഡിയോ സാമൂഹിക മാധ്യമത്തിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു പാലത്തിന് മുകളിൽ വ്യത്യസ്ത തരത്തിലുള്ള അനേകം വീടുകൾ കാണാം. അതിൽ തന്നെ പല നിറത്തിലും രൂപത്തിലും ഉള്ള വീടുകൾ കാണാം.
Imagine living here….. pic.twitter.com/foa7F4jTdC
പാലത്തിന് താഴെ ഒരു പുഴയും ഉണ്ട്. ഇവിടെ വെള്ളവും കാണാം. കെട്ടിടങ്ങളുടെ രൂപത്തിൽ വ്യത്യാസങ്ങൾ ഒക്കെ ഉണ്ടെങ്കിലും ഒരേ നിരയിലാണ് ഇവ പണിതിരിക്കുന്നത്. അതുപോലെ നീല, പിങ്ക്, വെള്ള എന്നിങ്ങനെ വളരെ വ്യത്യസ്തമായ നിറത്തിലാണ് കെട്ടിടങ്ങൾ ഉള്ളത്. പാലത്തിന് ചുറ്റും മനോഹരമായ പർവതങ്ങളാണ്. എങ്ങോട്ട് നോക്കിയാലും മനോഹരമായ കാഴ്ച എന്ന് പറയേണ്ടി വരും. സ്ഥലം മാനേജ് ചെയ്യുന്നതിനും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും വേണ്ടിയാണ് ഇവിടെ ഇങ്ങനെ പാലത്തിന് മുകളിൽ ഒരു നഗരം സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്.
Check out this colorful mini-town built on a bridge in SW China's Chongqing. 🌈 pic.twitter.com/Bm13Fbh7Mr
ഏതായാലും ഹർഷ് ഗോയങ്ക പങ്ക് വച്ചിരിക്കുന്ന വീഡിയോ അനേകങ്ങളെ ആകർഷിച്ചു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. വളരെ മനോഹരം തന്നെ ഈ നഗരം എന്നാണ് പലരുടേയും അഭിപ്രായം.