Click to learn more 👇

അടുത്ത ആഴ്‌ച മുതല്‍ എഐ ക്യാമറകള്‍ ഫൈന്‍ അടി തുടങ്ങും, ചുരുങ്ങിയത് നാല് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്ഷപ്പെടാം


മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സാമ്ബത്തിക പ്രതിസന്ധിയിലായ സര്‍ക്കാരിന് എ.ഐ കാമറകള്‍ വഴി പിഴയിനത്തില്‍ വന്‍തുക ലഭിക്കും.

ദേശീയ, സംസ്ഥാന പാതകളിലടക്കം കാമറകള്‍ സ്ഥാപിച്ചു. 675 കാമറകളും ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, അപകടമുണ്ടാക്കിയ ശേഷം മുങ്ങുന്ന വാഹനങ്ങള്‍ എന്നിവ കണ്ടെത്താനാണ്. ഇവയ്ക്കും മഞ്ഞവര മുറിച്ചുകടക്കല്‍, വളവുകളില്‍ വരകളുടെ അതിര്‍ത്തി ലംഘിച്ച്‌ ഓവര്‍ടേക്കിംഗ് ഉള്‍പ്പെടെ നിയമ ലംഘനങ്ങള്‍ക്കും നിലവിലെ പിഴ തന്നെയായിരിക്കും.

എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുണ്ടാകും. കാമറയില്‍ പതിയുന്ന നിയമലംഘനം വാഹന ഉടമയുടെ മൊബൈലിലേക്ക് അപ്പപ്പോള്‍ മെസേജായി അയയ്ക്കും.

റോഡപകടം കുറയ്ക്കാന്‍ ആവിഷ്കരിച്ച സേഫ് കേരളയുടെ ഭാഗമാണിത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി ഉപയോഗിച്ച്‌ കെല്‍ട്രോണ്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

എ.ഐ കാമറകള്‍ പൊലീസ് വകുപ്പിന്റെ കാമറകളുള്ള സ്ഥലം ഒഴിവാക്കിയാണ് സ്ഥാപിച്ചിട്ടുള്ളത്. ശേഖരിക്കുന്ന ഡേറ്റയും കാമറ ഫീഡും പൊലീസിന് ആവശ്യാനുസരണം നല്‍കും. ഡേറ്റകള്‍ എക്‌സൈസ്, മോട്ടോര്‍ വാഹനം, ജി.എസ്.ടി വകുപ്പുകള്‍ക്കും കൈമാറും. കേടാവുന്ന കാമറകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറ്റിസ്ഥാപിക്കും

1. അനധികൃത പാര്‍ക്കിംഗ് കണ്ടുപിടിക്കാന്‍ 25 കാമറകള്‍

2. അമിതവേഗത കണ്ടുപിടിക്കുന്ന 4 ഫിക്സഡ് കാമറകള്‍

3. മോട്ടോര്‍വാഹന വകുപ്പിന്റെ വാഹനനത്തില്‍ 4 കാമറകള്‍

4. റെഡ് ലൈറ്റ് ലംഘിക്കുന്നത് കണ്ടുപിടിക്കാന്‍ 18 കാമറകള്‍

പിഴത്തുക

ഫോണ്‍ വിളി:- ₹2000

അമിതവേഗം:- ₹1500

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്:- ₹500

അനധികൃത പാര്‍ക്കിംഗ്:- ₹250

നടപ്പാക്കും മുൻപ് വേണം ബോധവത്കരണം

എ.ഐ കാമറയുപയോഗിച്ച്‌ വന്‍തോതില്‍ പിഴയീടാക്കുംമുമ്ബ് നിയമലംഘനങ്ങള്‍ കുറയ്ക്കാനുള്ള ബോധവത്കരണം നടത്തിയിട്ടില്ല. അത്യന്താധുനിക കാമറകളൊരുക്കുമ്ബോള്‍ റോഡുകളുടെ നിലവാരമുയര്‍ത്തണം. വാഹനയാത്രികര്‍ക്ക് കാണാവുന്ന തരത്തില്‍ റോഡുകളും വരകളും ക്രമീകരിക്കണം.

തിരക്കേറിയ ജംഗ്ഷനുകളില്‍ അടുത്തിടെ റോഡില്‍ പതലരം വരകളിട്ടു. മഞ്ഞയും വെള്ളയുമുണ്ട്. ഇവ എന്താണെന്ന് ഭൂരിപക്ഷം പേര്‍ക്കുമറിയില്ല. രാത്രിയില്‍ വ്യക്തമായി കാണാവുന്ന തരത്തില്ല വരകളും സിഗ്നലുകളും. എന്നാല്‍ രാത്രിയിലടക്കം എ.ഐ കാമറകള്‍ എല്ലാം കൃത്യമായി ഒപ്പിയെടുക്കും.

കര്‍ണാടകയില്‍ എ.ഐ കാമറകള്‍ സജ്ജമാക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്ബ് ബോധവത്കരണം നടത്തി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലും പക്ഷേ, ബോധവത്കരണ നടപടി പ്രഖ്യാപിച്ചില്ല. ഇനി ഒരാഴ്ച ശേഷിക്കെ എത്രത്തോളം ബോധവത്കരണം നടത്താനാകുമെന്ന ചോദ്യവും ബാക്കി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.