Click to learn more 👇

സർക്കാർ സേവിംഗ് സ്‌കീമുകളിൽ നിക്ഷേപിക്കൂ, റിസ്‌കില്ലാതെ സമ്പത്ത് വർധിപ്പിക്കാവുന്ന പദ്ധതികൾ


 savings schemes, risk-free wealth growth schemes

പൗരൻമാരുടെ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും, അവരെ നിക്ഷേപത്തിലേക്ക് പ്രേരിപ്പിക്കുന്നതിനുമായി സർക്കാർ നിരവധി സമ്പാദ്യ പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. 

സർക്കാർ പിന്തുണയുള്ളതിനാൽ നിക്ഷേപിക്കുന്ന പണം പൂർണമായും സുരക്ഷിതമായിരിക്കും . കൂടാതെ മികച്ച പലിശ നിരക്കും ലഭിക്കുന്ന പദ്ധതികളായതിനാൽ നിക്ഷേപകർക്ക് ആശങ്കയില്ലാതെ നിക്ഷേപിക്കാം.

ചില നിക്ഷേപ പദ്ധതികൾ ഉയർന്ന പലിശയ്ക്കു പുറമേ നിക്ഷേപകർക്ക് നികുതി നേട്ടവും കൂടി നൽകുന്നു. അതേ സമയം മറ്റ് ചില പദ്ധതികൾ വായ്പ അടക്കമുള്ള അനുകൂല്യങ്ങളും നൽകുന്നുണ്ട്. സരുക്ഷിതമായി സമ്പാദ്യം വളർത്താൻ പദ്ധതിയുണ്ടെങ്കിൽ തെരഞ്ഞെടുക്കാവുന്ന ചില സർക്കാർ പദ്ധതികൾ ഏതൊക്കെയെന്ന് അറിഞ്ഞുവെയ്ക്കാം.

നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്


5 അല്ലെങ്കിൽ 10 വർഷ ലോക്ഇൻ പിരിയഡുള്ള ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് സമാനമായ നിക്ഷേപമാണിത്.  കൂടാതെ ആകർഷകമായ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു. അഞ്ച് വർഷത്തെ എൻഎസ് സിയുടെ പലിശ നിരക്ക് 6.8% ആണ്, പത്ത് വർഷത്തെ എൻഎസ് സിയുടെ പലിശ നിരക്ക് 7.2% ആണ്. 1,000 രൂപ മുതൽ പരിധിയില്ലാതെ നിക്ഷേപിക്കാം.നിക്ഷേപം ഈടായി നൽകി വായ്പ സ്വീകരിക്കാൻ സാധിക്കും.

സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം


പേര് സൂചിപ്പിക്കുന്നത് പോലെ, മുതിർന്ന പൗരന്മാർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതിയാണിത്. 8.2 ശതമാനം  പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.. ഈ സ്‌കീം 5 വർഷത്തെ ലോക്ക്-ഇൻ കാലയളവിലാണ് വരുന്നത് കൂടാതെ 3 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.  1,000 രൂപ മുതൽ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. വ്യക്തിഗത അക്കൗണ്ടും ഭാര്യ ഭർത്താക്കന്മാർക്ക് ജോയിന്റ് അക്കൗണ്ടും തിരഞ്ഞെടുക്കാം.

സുകന്യ സമൃദ്ധി യോജന


പെൺകുട്ടികൾക്കുള്ള ഒരു സേവിംഗ്‌സ് സ്‌കീംമാണിത്. 8 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു .കൂടാതെ 21 വർഷത്തെ ലോക്ക്-ഇൻ കാലയളവും നൽകുന്നു. 10 വയസിന് താഴെ പ്രായമുള്ള പെൺകുട്ടിക്ക് മാത്രമാണ് അക്കൗണ്ട് ലഭിക്കുക.ഒരു സാമ്പത്തിക വർഷത്തിൽ, ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയും പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയുമാണ്.അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ 21 വർഷമാണ് കാലാവധി. 15 വർഷം നിക്ഷേപം നടത്തണം. പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണിത്.

കിസാൻ വികാസ് പത്ര


ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. കൂടാതെ 2.5 വർഷത്തെ ലോക്ക്-ഇൻ കാലയളവും നൽകുന്നു. 1000 രൂപ മുതൽ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതമായി നിക്ഷേപം ഉയർത്താം. നിക്ഷേപത്തിന് പരിധിയില്ല. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും.  

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്


ആകർഷകമായ പലിശ നിരക്കുകളുള്ള സുരക്ഷിത നിക്ഷേപമാണിത്. ഈ സ്‌കീമിൽ പരമാവധി നിക്ഷേപ പരിധി ഇല്ല, കുറഞ്ഞത് 500 രൂപ നിക്ഷേപം ആവശ്യമാണ്.2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽപോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വരെയാണ് സർക്കാർ വർധിപ്പിച്ചത്.പുതിയ നിരക്കുകൾ 2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ ബാധകമായിരിക്കും.വർദ്ധനവിന് ശേഷം, 1 വർഷത്തെ ടൈം ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് 6.6 ശതമാനത്തിൽ നിന്ന്  6.8 ശതമാനമായാണ് ഉയർത്തിയത്. 2 വർഷത്തെ ടൈം ഡെപ്പോസിറ്റ് 6.9 ശതമാനത്തിൽ നിന്ന് 7 ശതമാനമായും ഉയർത്തി.3 വർഷത്തെ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ പലിശ  6.9 ശതമാനത്തിൽ നിന്ന് 7 ശതമാനമാക്കിയിട്ടുണ്ട്. കൂടാതെ 5 വർഷത്തെ കാലാവധിയുള്ള ടൈം ഡെപ്പോസിറ്റിന്റഎ പലിശ 7.5 ശതമാനമായി ആയി ഉയർത്തി.നേരത്തെ ഇത് 7 ശതമാനമായിരു്ന്നു.്

മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ്


ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സർക്കാർ സമ്പാദ്യ പദ്ധതിയാണിത്. ഒറ്റത്തവണ നിക്ഷേപപദ്ധതിയാണിത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ 2 വർഷത്തേക്ക് 2 ലക്ഷം രൂപയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുക. 2 വർഷത്തേക്ക് 7.5 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ഈ പദ്ധതിയിൽ നിന്നുമുള്ള റിട്ടേൺ ബാങ്ക് എഫ്ഡികളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കൂടുതലാണ്. നിക്ഷേപ തുക ഭാഗികമായി പിൻവലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ല.

 2025 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. 2 ലക്ഷം രൂപയാണ് പദ്ധതിയിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക. അതായത്  2 വർഷത്തേക്ക് സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ പേരിൽ 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാമെന്ന് ചുരുക്കം. 10 വയസ്സ് മുതൽ പദ്ധതിയിൽ അംഗമാകാം. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപതുക.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.