സംഭവത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 8.40ഓടെയാണ് ബലൂണിനുള്ളില്‍ തീപടര്‍ന്നത്. ഉടന്‍ തന്നെ ഉള്ളിലുണ്ടായിരുന്നവര്‍ പുറത്തേയ്ക്ക് ചാടി. ഒരു കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റതായി മെക്സിക്കോ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
2016ല്‍ അമേരിക്കയിലെ ടെക്സാസിലും ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ച് സമാനമായ രീതിയില്‍ അപകടമുണ്ടായിരുന്നു. 16പേരാണ് അന്ന് മരിച്ചത്. ടെക്സാസില്‍ രജിസ്ട്രേഷന്‍ നടത്താതെയാണ് ഹോട്ട് എയര്‍ ബലൂണുകള്‍ പറത്തിയിരുന്നതെന്ന് അന്ന് കണ്ടെത്തിയിരുന്നു. 2013 ഫെബ്രുവരിയില്‍ ഈജിപ്തിലെ ലക്‌സോറിലും ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ച് ആയിരം അടി താഴ്ചയിലേയ്ക്ക് വീണ 19 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു.