ബംഗളൂരു; പെട്രോള്‍ പമ്ബില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ 18കാരി മരിച്ചു
കര്‍ണാടകയിലെ തുംകുര്‍ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. ഭവ്യയാണ് മരിച്ചത്. അമ്മ രത്നമ്മയ്ക്ക് (46) സാരമായി പൊള്ളലേറ്റു.
ബുധനാഴ്ചയാണ് അമ്മയ്ക്കൊപ്പം ഭവ്യ പെട്രോള്‍ പമ്ബില്‍ എത്തിയത്. ടൂവിലറില്‍ എത്തി കാനില് പെട്രോള്‍ നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പെട്രോള്‍ പമ്ബ് ജീവനക്കാരന്‍ പ്ലാസ്റ്റിക് കാനില്‍ പെട്രോള്‍ നിറയ്ക്കുമ്ബോള്‍ ഭവ്യ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് തീ പടര്‍ന്നത്. മൊബൈല്‍ ഫോണിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് സൂചന.
അപകടത്തിന്റെ വിഡിയോയും പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഭവ്യ മോട്ടര്‍ ബൈക്കില്‍ ഇരിക്കുന്നതും അമ്മ സമീപത്തു നില്‍ക്കുന്നതും വ്യക്തമാണ്. ഗുരുതരമായി പരുക്കേറ്റ ഭവ്യ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അമ്മ രത്നമ്മയ്ക്ക് സാരമായ പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. സംഭവത്തില്‍ ബഡവനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
#Karnataka
Fire breaks in petrol pump in Tumakuru district when the employee was filling a can.
Bhavya (18) die due to burn injuries and Rathnamma (46) sustain serious injuries.@IndianExpress pic.twitter.com/L2nHiGrLR8