വ്യോമ താവളത്തിലേയ്ക്ക് കുത്തനെ ഇടിച്ചിറങ്ങി പൊട്ടിത്തെറിച്ച്‌ യുദ്ധവിമാനം; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു


 മാഡ്രിഡ്: പ്രദര്‍ശന പറക്കലിനിടയില്‍ സ്പാനിഷ് യുദ്ധവിമാനം തകര്‍ന്നുവീണു. സരഗോസ വ്യോമ താവളത്തിലെ തിരക്കേറിയ ഹൈവേയ്ക്ക് സമീപമാണ് വിമാനം കുത്തനെ ഇടിച്ചിറങ്ങി പൊട്ടിത്തെറിച്ചത്.

വാഹനഗതാഗതം സജീവമായിരിക്കേയാണ് വിമാനം കൂപ്പുകുത്തിയതെങ്കിലും ഭാഗ്യവശാല്‍ വലിയ അപകടം ഒഴിവായി. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചു.

സൈനിക കുടുംബങ്ങള്‍ക്കായി നടത്തിയ പ്രദര്‍ശന പറക്കലിനിടയിലായിരുന്നു അപകടം സംഭവിച്ചത്. എഫ്-18 വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. 

വിമാനം ഇടിച്ചിറങ്ങുന്നതിന് മുന്‍പ് തന്നെ പൈലറ്റിന് വിമാനത്തില്‍ നിന്ന് വേര്‍പ്പെട്ട് രക്ഷപ്പെടാനായത് ആളപായം ഒഴിവാക്കി. കാലിനേറ്റ ചെറിയ പരിക്കുകള്‍ ഒഴിച്ച്‌ പൈലറ്റിന് മറ്റു പ്രശ്നങ്ങളിലെന്നാണ് വിവരം. യുദ്ധവിമാനം സൈനിക താവളത്തില്‍ ഇടിച്ചിറങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ വിവിധ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.