Click to learn more 👇

2000 രൂപ നോട്ടുമായി കുപ്പി വാങ്ങാന്‍ പോകണ്ട; ബെവ്കോ വിലക്കി


 സംസ്ഥാനത്തെ ബെവ്കോ ഔട്‌ലെറ്റുകളില്‍ 2000 രൂപ നോട്ടുകള്‍ ഇനി മുതല്‍ സ്വീകരിക്കില്ല. 2000 നോട്ടുകള്‍ ആര്‍ ബി ഐ പിന്‍വലിച്ചതിന് പിന്നാലെയാണ് ബെവ്കോ വിലക്കേര്‍പ്പെടുത്തിയത്.

ബെവ്കോ ജനറല്‍ ഓപ്പറേഷന്‍സ് മാനേജര്‍ സര്‍ക്കുലറിലൂടെ എല്ലാ റീജിയണല്‍, വെയര്‍ഹൗസ് മാനേജര്‍മാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. 2000 രൂപയുടെ നോട്ട് ഇനി മുതല്‍ സ്വീകരിക്കരുതെന്നാണ് നിര്‍ദേശം. കൂടാതെ 2000 രൂപ നോട്ട് സ്വീകരിച്ചാല്‍ അതാതു മാനേജര്‍മാര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും സര്‍ക്കുലറില്‍ പറയുന്നു.

2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസര്‍വ് ബാങ്ക് (RBI) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബെവ്കോയുടെ നടപടി. അതേസമയം, നിലവില്‍ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകള്‍ക്ക് തുടര്‍ന്നും മൂല്യമുണ്ടായിരിക്കുമെന്ന് ആര്‍ബിഐ (RBI) അറിയിച്ചിരുന്നു. 

സെപ്റ്റംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ബവ്‌കോ ഔട്‌ലെറ്റുകളില്‍ 2000ന്റെ നോട്ട് വിലക്കിയത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.