കോയമ്ബത്തൂര്‍: കാറിലെത്തി മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ യുവതി കാറിനടിയില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തമിഴ്നാട്ടിലെ കോയമ്ബത്തൂരിലാണ് സംഭവം. കാറിലെത്തിയവര്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുമ്ബോള്‍ യുവതി ചെറുക്കുന്നതിന്റെയും റോഡില്‍ വീഴുന്നതിന്റെയും ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാര്‍ ശരീരത്തില്‍ കയറിയിറങ്ങാതെ അത്ഭുതകരമായാണ് യുവതി രക്ഷപ്പെട്ടത്.
33കാരിയായ കൗസല്യ കഴിഞ്ഞ ദിവസം റോഡിലൂടെ നടന്നുപോകുമ്ബോഴായിരുന്നു പിന്നില്‍ നിന്ന് വന്ന ഒരു വെളുത്ത കാര്‍ അടുത്തെത്തിയത്. പെട്ടെന്ന് കാറിന്റെ മുന്‍ സീറ്റിലിരുന്നയാള്‍ കൗസല്യയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കൗസല്യ മാലയില്‍ മുറുക്കിപ്പിടിച്ചു. ഇതോടെ കാര്‍ അവരെയും വലിച്ച് കുറച്ച് ദൂരം മുന്നോട്ട് പാഞ്ഞു. എന്നാല്‍ മാല വിട്ടുകൊടുക്കാന്‍ കൗസല്യ തയാറായില്ല. പിടിവലിക്കിടെ കൗസല്യ റോഡില്‍ വീണതോടെ കാര്‍ വേഗത്തില്‍ പാഞ്ഞു കളഞ്ഞു.
ഭാഗ്യം കൊണ്ട് മാത്രമാണ് ഇവര്‍ കാറിനടിയില്‍ പെടാത്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അഭിഷേക്, ശക്തിവേല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
#WATCH | Coimbatore, Tamil Nadu | In a chain snatching incident, caught on CCTV camera, a 33-year-old woman Kaushalya was seen falling down and briefly being dragged by the accused in a car. The woman managed to save the chain from being snatched. Based on the complaint and CCTV… pic.twitter.com/5PcagaUhvI