Click to learn more 👇

മദ്യപിച്ചു കഴിഞ്ഞുള്ള ലെെംഗിക വെെകൃതങ്ങള്‍ സഹിക്കാന്‍ കഴിയാത്തത്: ഷിനോയില്‍ നിന്നേറ്റത് സമാനതകളില്ലാത്ത പീഡനം


 കോട്ടയം: മണര്‍കാട്ട് പങ്കാളി കെെമാറ്റ കേസിലെ പരാതിക്കാരിയായ യുവതി കൊല്ലപ്പെട്ടതിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന സംശയം ഉന്നയിച്ച്‌ യുവതിയുടെ കുടുംബം.

യുവതിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് ഷിനോ മാത്രമല്ലെന്നും കൂടുതല്‍ പേരെ സംശയമുണ്ടെന്നും കുടുംബം പരാതിയും ഉന്നയിച്ചിട്ടുണ്ട്. യുവതിക്ക് ഷിനോ ഉള്‍പ്പെടെയുള്ള കപ്രതികളില്‍ നിനന് നിരന്തര ഭീഷണിയുണ്ടായിരുന്നതായി കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിനിടെ യുവതിയുമായി അടുപ്പം സ്ഥാപിച്ച ഷിനോ വീണ്ടും പങ്കാളി കൈമാറ്റത്തിന് ശ്രമിച്ചുവെന്നും ഇത് എതിര്‍ത്തതോടെയാണ് യുവതിയോട് പകയുണ്ടായതെന്നുമാണ് സഹോദരന്‍ വെളിപ്പെടുത്തുന്നത്.

മാനസാന്തരം വന്നുവെന്ന് ഷിനോ അഭിനയിക്കുകയായിരുന്നു. കേസില്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം ഇനി അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് കരഞ്ഞു പറഞ്ഞ് തന്‍്റെ സഹോദരിയുടെ കാല് പിടിച്ചു. അവള്‍ മനസ്സലിഞ്ഞ് കൂടെപ്പോയി. രണ്ടാഴ്ച വലിയ പ്രശ്നമുണ്ടായിരുന്നില്ല.ഇതിന് ശേഷം വീണ്ടും മറ്റൊരാള്‍ക്കൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം തുടങ്ങിയെന്നും സഹോദരന്‍ പറഞ്ഞു. ഇതിന് തയ്യാറായില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. തയ്യാറാകാതിരുന്നപ്പോള്‍ കുട്ടികളെയും ഉപദ്രവിച്ചു. ഇതേത്തുടര്‍ന്നാണ് യുവതി ഭയന്ന് വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും സഹോദരന്‍ പറഞ്ഞു.

മദ്യപിച്ച്‌ കഴിഞ്ഞാല്‍ മറ്റൊരാണും പെണ്ണും കിടക്കുന്ന വീഡിയോകള്‍ കാണുന്നതാണ് ഷിനോയുടെ ഹോബിയെന്നും സഹോദരന്‍ പറയുന്നു. ഇത് യാഥാര്‍ത്ഥ്യമാക്കാനും അയാള്‍ ശ്രമിച്ചു. തന്‍്റെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം കിടക്കണമെന്ന് ഷിനോ വാശി പിടിച്ചിരുന്നു. ഭാര്യയും മറ്റൊരാളും കൂടുി ലെെംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ അതെല്ലാം ആ മുറിയില്‍ ഇരുന്ന് നേരിട്ട് കണണമെന്ന ഷിനോ ആഗ്രഹിച്ചിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇക്കാര്യം യുവതി സമ്മതിച്ചിരുന്നില്ല. സമ്മതിക്കില്ലെന്ന് പറഞ്ഞാല്‍ കഠിനമായി ഉപദ്രവിക്കുകയാണ് പതിവ്. മുടിക്കുത്തിന് പിടിച്ച്‌ വലിച്ചിഴയ്ക്കുമെന്നും സഹോദരന്‍ വ്യക്തമാക്കി.

യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ വൈഫ് സ്വാപ്പിംഗ് സംഘത്തിന് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും സഹോദരന്‍ ചൂണ്ടിക്കാട്ടി. പങ്കാളികളെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും സഹോദരന്‍ പറഞ്ഞു. ഷിനോ തങ്ങളെ നിരന്തരം പിന്തുടര്‍ന്നിരുന്നു. അടുത്തിടെ താനും സഹോദരിയും ട്രെയിനില്‍ പോയപ്പോള്‍ ഇയാള്‍ തൊപ്പിയും മാസ്കും ധരിച്ച്‌ പിന്തുടര്‍ന്നിരുന്നു, സംശയം തോന്നി സഹോദരിയാണ് ഇത് ശ്രദ്ധയില്‍ പെടുത്തിയത്. . തുടര്‍ന്ന് അവന്‍ സഹോദരിയെ ട്രെയിനില്‍ നിന്ന് വലിച്ചിറക്കി കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. റെയില്‍വേ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് തങ്ങളെ വിട്ടതെന്നും സഹോദരന്‍ പറഞ്ഞു.

വെള്ളിയാഴ്ചയാണ് യുവതി വെട്ടേറ്റ് മരിക്കുന്നത്. ഇതിന് ശേഷം വിഷം കഴിച്ച നിലയില്‍ വാടകവീട്ടില്‍ കണ്ടെത്തിയ ഷിനോ മാത്യു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യം ശരിയായാല്‍ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.