Click to learn more 👇

മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തുന്നതിനിടെ മൈക്ക് കേടായി; പകരം കൊടുത്ത മൈക്ക് വാങ്ങാതെ പിണറായി; വീഡിയോ കാണാം


ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായി.

തുടര്‍ന്ന് പ്രസംഗം തടസ്സപ്പെട്ടു. മൈക്കിന്റെ കണക്‌ഷന്‍ വയറിലെ തകരാറു മൂലമാണ് പ്രസംഗം തടസ്സമാകാന്‍ കാരണം. സാങ്കേതിക പ്രശ്നം കാരണം മൂന്ന് തവണ ചെറിയ ശബ്ദം ഉണ്ടായി. ഉടന്‍ മൈക്ക് പൂര്‍ണമായി കേടാവുകയും ചെയ്തു. വേദിയില്‍ ഉണ്ടായിരുന്ന മന്ത്രി വി.എന്‍.വാസവനും സ്റ്റേജിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ അടുത്തെത്തി.

ഇതിനിടെ ഉദ്യോഗസ്ഥന്‍ വേറെ രണ്ടു മൈക്ക് കൊണ്ടുവന്നെങ്കിലും ശരിയായില്ല. മൂന്നാമത്തെ മൈക്ക് സ്റ്റാന്‍ഡില്‍ ഉറപ്പിക്കുന്നതിനു പകരം മുഖ്യമന്ത്രിയുടെ കയ്യില്‍ കൊടുത്തെങ്കിലും അദ്ദേഹം വാങ്ങിയില്ല. തുടര്‍ന്ന് അത് സ്റ്റാന്‍ഡില്‍ ഉറപ്പിച്ചു. മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. മൈക്ക് കേടായതു സംബന്ധിച്ച്‌ മുഖ്യമന്ത്രി പൊതുവേദിയില്‍ ഒന്നും പ്രതികരിച്ചില്ല. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നാഗമ്ബടത്ത് ഒരുക്കിയ 'എന്റെ കേരളം' പ്രദര്‍ശനമേള മൈതാനിയിലായിരുന്നു ഉദ്ഘാടന വേദി.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.