Click to learn more 👇

വീട്ടിനുള്ളില്‍ കുഴിയെടുത്തു: കിട്ടിയത് 45 പവനും ലക്ഷങ്ങളുടെ നോട്ടുകെട്ടുകളും, കള്ളന്‍ കുമാർ പിടിയിൽ


 തിരുവനന്തപുരം: പട്ടത്തും വലിയശാലയിലും വീടുകള്‍ കുത്തിത്തുറന്ന് 21.5 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും രണ്ടര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

വിളപ്പില്‍ശാല പുന്നശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന തമ്ബാനൂര്‍ രാജാജി നഗര്‍ സ്വദേശി കള്ളൻ കുമാര്‍ എന്ന അനില്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പട്ടത്ത് ആരോഗ്യവകുപ്പ് റിട്ട.ഉദ്യോഗസ്ഥരായ ദമ്ബതികളുടെ വീട്ടില്‍ നിന്ന് 45.5 പവൻ സ്വര്‍ണാഭരണങ്ങളും 1.80 ലക്ഷം രൂപയും, വലിയശാലയിലെ ബീനയുടെ വീട്ടില്‍ നിന്ന് അരലക്ഷം രൂപ വിലവരുന്ന ഹോങ്കോംഗ് ഡോളറുകളും 30,000 രൂപയും മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. മോഷണശേഷം ഒളിവില്‍ കഴിഞ്ഞ വിളപ്പില്‍ശാലയിലെ വീട്ടില്‍ നിന്ന് മുഴുവൻ ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു.ആള്‍വാസമില്ലാത്ത വീടിനുള്ളില്‍ കുഴിയെടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു 

മോഷണ വസ്തുക്കള്‍ എന്നാണ് റിപ്പോര്‍ട്ട്: ഗേറ്റ് പൂട്ടിക്കിടക്കുന്ന വീടുകള്‍ നിരീക്ഷിച്ച്‌ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 20 ഓളം മോഷണ കേസുകളില്‍ പ്രതിയാണ്.13-ാം വയസിലാണ് മോഷണം തുടങ്ങിയത്.

തിങ്കളാഴ്ച രാവിലെ റിട്ട. ഉദ്യോഗസ്ഥരായ ദമ്ബതികള്‍ വീട് പൂട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം. മതില്‍ ചാടിക്കടന്ന പ്രതി അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറി ഒന്നാം നിലയിലെ മുറിയുടെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. 18ന് രാത്രി 7നാണ് വലിയശാലയില്‍ ആളില്ലാത്ത വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അരലക്ഷം രൂപ വിലവരുന്ന ഹോങ്കോംഗ് ഡോളറുകളും 30,000 രൂപയും വിദേശത്തു 

നിന്ന് കൊണ്ടുവന്ന പുരാവസ്തുക്കളും കവര്‍ന്നത്. 

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.മെഡിക്കല്‍ കോളേജ് എസ്.എച്ച്‌.ഒ ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.