Click to learn more 👇

വിവാഹവേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു


 ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിലെ ഡോംഗര്‍ഗഡില്‍ വിവാഹച്ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു.

ഹൃദയാഘാതമാണ് മരണകാരണം. ഭിലായ് സ്റ്റീല്‍ പ്ലാന്‍റില്‍ എന്‍ജിനീയറായിരുന്ന ബലോഡ് ജില്ലക്കാരനായ ദിലീപ് റൗജ്‌കറാണ് മരിച്ചത്.

മേയ് 4ന് രാത്രിയിലാണ് സംഭവം. മരുമകളുടെ വിവാഹത്തില്‍ നൃത്തം ചെയ്യുകയായിരുന്നു റൗജ്കര്‍. വിവാഹ വേദിയില്‍ വധൂവരന്‍മാര്‍ക്കൊപ്പം ആസ്വദിച്ചു നൃത്തം ചെയ്യുകയായിരുന്ന റൗജ്കര്‍ പെട്ടെന്ന് ഇരിക്കുന്നതും പിന്നീട് കുഴഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ ബിഹാറില്‍ വരന്‍ വിവാഹവേദിയില്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. വരമാല ചടങ്ങിനിടെ അമിത ശബ്ദത്തിലുള്ള ഡിജെ സംഗീതത്തില്‍ അസ്വസ്ഥത തോന്നിയ വരന്‍ വിവാഹവേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ദമ്ബതികള്‍ പരസ്പരം മാല അണിയിക്കുന്നതിനിടെ ഉച്ചത്തില്‍ ഡി.ജെ സംഗീതം വച്ചിരുന്നു. വിവാഹ ഘോഷയാത്രക്കിടെ അമിതശബ്ദത്തില്‍ ഡിജെ പ്ലേ ചെയ്യുന്നതിനെതിരെ സുരേന്ദ്രന്‍ അസ്വസ്ഥനാകുകയും പലതവണ പരാതിപ്പെടുകയും ചെയ്തിരുന്നു. വരമാല ചടങ്ങ് കഴിഞ്ഞ കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം സുരേന്ദ്ര വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. 

സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഭോപ്പാലിലും സമാനസംഭവം ഉണ്ടായിട്ടുണ്ട്. വിവാഹ സത്കാരത്തില്‍ ആസ്വദിച്ച്‌ നൃത്തം ചെയ്യുന്നതിനിടെ 18കാരന്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഉച്ചത്തിലുള്ള സംഗീതമാണ് പ്രശ്നമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.