കാണ്‍പൂരിലെ നഗരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്കൂട്ടറുകള്‍ക്ക് മുകളില്‍ ഒരു യുവതി തന്‍റെ കാര്‍ പാര്‍ക്ക് ചെയ്ത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
കാര്‍ പിന്നിലോട്ട് എടുക്കവെ നിര്‍ത്തിയിട്ടിരിക്കുന്ന സ്കൂട്ടറില്‍ കാറിടിച്ചെങ്കിലും യുവതി ആക്സിലേറ്ററില്‍ നിന്നും കാലെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ കാര്‍, സ്കൂട്ടറുകളെ ഇടിച്ചിട്ട ശേഷം അവയുടെ മുകളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തിന്‍റെ വീഡിയോ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ്വൈറൽആയത്.
കാണ്‍പൂരിലെ ഗുംതി മേഖലയിലാണ് സംഭവം. യുവതി വാഹനം റിവേഴ്‌സ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറുകളിലും മോട്ടോര്‍ സൈക്കിളുകളിലും അബദ്ധത്തില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ കുറഞ്ഞത് നാലോ ആറോ ഇരുചക്ര വാഹനങ്ങള്‍ക്കെങ്കിലും കേടുപാടുകള്‍ സംഭവിച്ചതായി പറയപ്പെടുന്നു. സ്ത്രി തനിക്ക് വാഹനം ഓടിച്ച് പരിചയ കുറവുണ്ടെന്ന് സമ്മിച്ചതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ഫസല്‍ഗഞ്ച് പോലീസ് പറയുന്നത്, യുവതി ഇപ്പോഴും കാര്‍ ഓടിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ്. അതായത് അവര്‍ക്ക് ലൈസണ്‍സ് ലഭിച്ചിട്ടില്ലെന്ന് തന്നെ. എന്നാല്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് 2,500 രൂപ പിഴ ചുമത്തി പോലീസ് അവരെ വിട്ടയച്ചു. മറ്റ് നടപടികളിലേക്ക് കടക്കാതെ ഒത്തുതീര്‍പ്പിലൂടെയാണ് വിഷയം അവസാനിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.
പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ക്ക് മുകളില്‍ കാര്‍ പാര്‍ക്ക് ചെയ്ത് യുവതി; വൈറല്‍ വീഡിയോ #car #carparking #carparkingskills pic.twitter.com/lgqwlUB6No