പ്രമുഖ നടനും സംവിധായകനും നിര്‍മാതാവുമായ മനോബാല (69) അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കോമഡി വേഷങ്ങളിലൂടെയാണ് മനോബാല കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മുപ്പത്തിയഞ്ച് വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ 450 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. നാല്‍പ്പതിലേറെ സിനിമകള്‍ നിര്‍മിച്ച അദ്ദേഹം തമിഴ്, കന്നട ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്.
സംവിധായകന്‍ ഭാരതിരാജയുടെ സഹായിയായിട്ടാണ് മനോബാല സിനിമയിലെത്തിയത്. 1982ല്‍ പുറത്തിറങ്ങിയ ആഗായ ഗംഗ എന്ന ചിത്രത്തിലാണ് സ്വതന്ത്ര സംവിധായകനായത്. മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. ചന്ദ്രമുഖി, യാരടീ നീ മോഹിനി, ആലക്സ് പാണ്ഡ്യന്‍ തുടങ്ങിയ സിനിമകളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുപതോളം ടിവി പരമ്ബരകളും ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: ഉഷ. മകന്‍: ഹരീഷ്.