Click to learn more 👇

ഇനി ജയില്‍; 'വ്‌ളോഗ്'; വൈറലാകാന്‍ വിമാനം തകര്‍ത്ത യൂട്യൂബര്‍ക്ക് 20 വര്‍ഷം തടവുശിക്ഷ

ഇങ്ങനെ വൈറലാകാന്‍ ഒരു വിമാനം തകര്‍ത്തിരിക്കുകയാണ് ട്രെവര്‍ ജേക്കബ് എന്ന യൂട്യൂബര്‍. തന്റെ പ്രൈവറ്റ് എയര്‍പ്ലെയ്‌നാണ് താഴെയിട്ട് തകര്‍ത്തത്. വീഡിയോ വൈറലായെങ്കിലും ട്രെവര്‍ ജേക്കബിനെ ഫെഡറല്‍ ജയിലില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ് കോടതി.

യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്‌എഎ) 29കാരനായ ട്രെവറിന്റെ സ്വകാര്യ പൈലറ്റ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്‌തു. കഴിഞ്ഞ വര്‍ഷമാണ് ട്രെവര്‍ വിമാനം തകര്‍ത്ത വീഡിയോ പങ്കുവെച്ചത്. ഇതുവരെ മൂന്ന് മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്.

കേസെടുത്തതിന് പിന്നാലെ 2021 ഡിസംബറില്‍ കാലിഫോര്‍ണിയയിലെ ലോസ് പാഡ്രെസ് ദേശീയ വനത്തില്‍ തകര്‍ന്നു വീണ ചെറിയ സിംഗിള്‍ എഞ്ചിന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ട്രെവര്‍ മനഃപൂര്‍വം നശിപ്പിച്ചതായി അധികൃതര്‍ പറയുന്നു.

'ഐ ക്രാഷ്‌ഡ്‌ മൈ പ്ലെയിന്‍' എന്ന ക്യാപ്‌ഷനോടെ പങ്കുവെച്ച വീഡിയോയില്‍ ട്രെവര്‍ വിമാനത്തില്‍ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച്‌ ചാടുന്നത് കാണാം. വിമാനം തകരാറിലാണെന്നായിരുന്നു ട്രെവറിന്റെ വാദം. കയ്യിലൊരു സെല്‍ഫി സ്റ്റിക്കുമായാണ് ട്രെവര്‍ വിമാനത്തില്‍ നിന്ന് എടുത്ത് ചാടുന്നത്. വിമാനത്തിലുടനീളം ക്യാമറകള്‍ സ്ഥാപിച്ചിരുന്നതിനാല്‍ നിയന്ത്രണം വിട്ട് വനത്തിലേക്ക് വീഴുന്നതും തകരുന്നതും വീഡിയോയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്.

യഥാര്‍ത്ഥ അപകടമാണെന്നായിരുന്നു വാദമെങ്കിലും ട്രെവര്‍ ആദ്യം പാരച്യൂട്ട് ധരിച്ചിരുന്നതാണ് കെണിയായത്. ഏവിയേഷന്‍ അധികൃതര്‍ ചോദ്യം ചെയ്‌തതില്‍ ട്രെവര്‍ കുറ്റം സമ്മതിക്കുകയും ചെയ്‌തു.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.