Harsh Goenka on 7-seater solar vehicle made from scrap
ആര്‍പിജി ഗ്രൂപ്പിന്റെ ചെയര്‍മാനായ ഹര്‍ഷ് ഗോയങ്ക, തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.
പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്കൂട്ടറിന് സമാനമായ ഒരു വാഹനത്തിന്റെ വീഡിയോ ആണ് ഹര്‍ഷ് ഗോയങ്ക പങ്കുവെച്ചത്. ഏഴ് സീറ്റര്‍ വാഹനം ഏറെ ആകര്‍ഷകമാണ്. ഈ വാഹനത്തിന്റെ മുകളില്‍ സോളാര്‍ പാനലും സജ്ജമാക്കിയിട്ടുണ്ട്.
പാഴ് വസ്തുക്കള്‍, ഏഴ് സീറ്റ്, സൗരോര്‍ജ്ജം, സൂര്യനില്‍ നിന്നും തണലിനുള്ള വഴി, ഇതുപോലുള്ള പുതിയ കണ്ടുപിടിത്തങ്ങള്‍ ഇന്ത്യക്ക് അഭിമാനിക്കാവുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
വാഹനത്തിന് 200 കിലോമീറ്ററിലധികം റേഞ്ച് ഉണ്ടെന്നും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ മുന്നോട്ട് പോകാമെന്നും അദ്ദേഹം ക്ലിപ്പില്‍ പറയുന്നു. 8,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലാണ് വാഹനം നിര്‍മ്മിക്കുന്നതിന് ആകെ ചെലവ് വരുന്നത്.
ഗോയങ്ക ഒരു ദിവസം മുൻപാണ് ഈ വീഡിയോ പങ്കിട്ടത്, അതിനുശേഷം ഈ സൗരോര്‍ജ വാഹനത്തിന്റെ വീഡിയോ 69,000-ലധികം കാഴ്ചകളും 3,000-ലധികം ലൈക്കുകളും നേടി. നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. വളരെ മികച്ച കണ്ടുപിടിത്തമെന്നാണ് ചിലര്‍ കമന്റിട്ടത്.. മറ്റുചിലര്‍ ഇത് അവശ്വസനീയം എന്നാണ് പറയുന്നത്. പരിമിതമായ അവസ്ഥയില്‍ നിന്ന് ലഭ്യമായ സാധനഭങ്ങള്‍ വെച്ച് ഇത്ര വലിയ കണ്ടുപിടിത്തം നടത്തിയ നീ ഒരു മിടുമിടുക്കന്‍ തന്നെ ആണ്. ഈ ബുദ്ധി ഉണ്ടെങ്കില്‍ നീ ഉയങ്ങളില്‍ എത്തുമെന്നാണ് ഒരാള്‍ പറഞ്ഞത് വീഡിയോ കാണാം.
So much sustainable innovation in one product - produced from scrap, seven seater vehicle, solar energy and shade from the sun! Frugal innovations like this make me proud of our India! pic.twitter.com/rwx1GQBNVW