Click to learn more 👇

IPL-Trending videos


അന്ന് സ്റ്റംപൊടിച്ച് നാണം കെടുത്തിയ അര്‍ഷ്ദീപിനോട് 102 മീറ്റര്‍ സിക്സിലൂടെ പകരം വീട്ടി തിലക് വര്‍മ- വീഡിയോ കാണാം 

തിലക് വര്‍മയെയയും നെഹാല്‍ വധേരയെയും മരണയോര്‍ക്കറില്‍ വീഴ്ത്തിയ അര്‍ഷ്ദീപ് ഇരുവരുടെയും മിഡില്‍ സ്റ്റംപൊടിക്കുകയും ഹാട്രിക്കിന് അടുത്തെത്തിയ അര്‍ഷ്ദീപ് നാലോവറില്‍ 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി മുംബൈയുടെ കഥ കഴിച്ചിരുന്നു. ഇന്നലെ അതേ അര്‍ഷ്ദീപിനെ തെരഞ്ഞുപിടിച്ച് ശിക്ഷിച്ചാണ് മുംബൈ ബാറ്റര്‍മാര്‍ തകര്‍ത്താടിയത്. വീഡിയോ കാണാം 

സംഭവിച്ചത് എന്താണെന്ന് പോലും മനസിലായില്ല, 'കിളി പാറി' സ്റ്റോയിനിസിന്റെ വിക്കറ്റ് വീഡിയോ കാണാം 

ആറാം ഓവറിലെ അഞ്ചാം പന്തില്‍ കുത്തിത്തിരിഞ്ഞ ജഡേജയുടെ പന്ത് സ്റ്റോയിനിസിന്‍റെ പ്രതിരോധം തകര്‍ത്ത് കുറ്റി തെറിപ്പിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പോലും സ്റ്റോയിനിസിന് മനസിലായില്ല.

ക്രീസിലുണ്ടായിട്ടും വിക്കറ്റ് കീപ്പറായ ധോണി സ്റ്റംമ്പ് ചെയ്തതാണോയെന്ന സംശയത്തിലായിരുന്നു സ്റ്റോയിനിസ്. വീഡിയോ കാണാം 

മലിംഗ അന്നും ഇന്നും യോര്‍ക്കര്‍ രാജാവ്; ഈ പ്രായത്തിലും കുറ്റികള്‍ അടപടലമാക്കി ബൗളിംഗ്- വീഡിയോ കാണാം 

വിരമിച്ചെങ്കിലും മുപ്പത്തിയൊമ്പതാ വയസിലും തന്‍റെ യോര്‍ക്കറുകള്‍ക്ക് ഒരു തിളക്കക്കുറവും സംഭവിച്ചിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ലസിത് മലിംഗ. 

ഐപിഎല്ലില്‍ നിന്ന് വിരമിച്ച ലസിത്‌ മലിംഗ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പേസ് ബൗളിംഗ് കോച്ചാണ്. റോയല്‍സിന്‍റെ നെറ്റ്‌സിന് ഇടയിലാണ് മലിംഗ പ്രതാപകാലം ഓര്‍മ്മിപ്പിക്കുന്ന യോര്‍ക്കറുകള്‍ എറിഞ്ഞത്. മൂന്ന് സ്റ്റംപുകളും ഒന്നിലേറെ തവണ പിഴുതെറിയുകയും ചെയ്‌തു. വിക്കറ്റ് വീഴ്‌ത്തുമ്പോഴുള്ള പഴയ ആവേശം മലിംഗയില്‍ ഇപ്പോഴും കാണാം. വീഡിയോ കാണാം 


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.