Click to learn more 👇

പാന്റിന്റെ പോക്കറ്റില്‍ വച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് പരിക്ക്


 കോഴിക്കോട്: പാന്‍റിന്‍റെ പോക്കറ്റില്‍ വച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് പരിക്കേറ്റു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് സംഭവം ഉണ്ടായത്. 

കോഴിക്കോട്ടെ റെയില്‍വേ ജീവനക്കാരന്‍ ഫാരിസിന് ആണ് പൊള്ളലേറ്റത്.

രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. അടിവയറ്റിലും കാലിലും പരിക്കേറ്റ ഹാരിസിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച്‌ എട്ടുവയസുള്ള പെണ്‍കുട്ടി മരിച്ചിരുന്നു. പട്ടിപ്പറമ്ബ് മാരിയമ്മന്‍ കോവിലിനു സമീപം കുന്നത്ത് വീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗമായ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീ (8) ആണ് മരിച്ചത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.