Click to learn more 👇

എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം, നിങ്ങളുടെ എസ്‌എസ്‌എല്‍സി പരീക്ഷാ റിസള്‍ട്ട് ഇവിടെ അറിയാം

എസ്എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം, 68,604 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

99.70 ശതമാനമാണ് വിജയം . 68,604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍പേര്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ് . 4,856 വിദ്യാര്‍ഥികളാണ് മലപ്പുറത്ത് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്.

2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ റഗുലറായി എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയത്. ഇതില്‍ 4,17,864 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 0.44 ശതമാനമാണ് ഇത്തവണ വിജയശതമാനത്തിലെ വര്‍ധന. 99.26ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 44,363 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. 

ഇത്തവണ വിജയശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂരിലാണ് - 99.94. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ് - 98.4 . പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളില്‍ നൂറ് ശതമാനമാണ് വിജയം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം എടരിക്കോട് സ്കൂളില്‍ വിജയം നൂറ് ശതമാനമാണ്. 1,876 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.

ടിഎച്ച്‌എസ്‌എല്‍സിയില്‍ 2914 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 2913പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99.9. ഫുള്‍ എ പ്ലസ് നേടിയവര്‍-288.

പരീക്ഷ ഫലം അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

SSLC-പരീക്ഷ ഫലം-click here to know your Result

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.