തിരുവനന്തപുരം: ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് ജയിലിലും ബഹളം തുടരുന്നു.
ബുധനാഴ്ച വൈകീട്ടാണ് സന്ദീപിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ സെല്ലില്‍ എത്തിച്ചത്
പ്രതി രാത്രി മുഴുവന്‍ ബഹളമായിരുന്നുവെന്നാണ് ജയില്‍ അധികൃതരുടെ പ്രതികരണം.
ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. അമിതമായി ലഹരി ഉപയോഗിച്ചതിനാല്‍ സന്ദീപിന്റെ മാനസികാവസ്ഥ ശരിയായ നിലയിലല്ല. മാനസിക നില സാധാരണ നിലയിലെത്താന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് കരുതുന്നത്. സന്ദീപ് സിസിടിവി നിരീക്ഷണത്തിലാണ്. പ്രതിയെ മുഴുവന്‍ സമയവും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം സന്ദീപിനെ ജയിലിലെത്തിച്ചത്. ഡോക്ടര്‍മാര്‍ പരിശോധന നടത്താന്‍
തയ്യാറാകാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്.